സ്വന്തം ലേഖകന്‍:വനിതാ സൈനികരുടെ കന്വകത്വ പരിശോധന സംബന്ധിച്ച വിവാദത്തില്‍ തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് ഇന്തോനേഷ്യന്‍ സൈന്യം വ്യക്തമാക്കി. സൈനിക തെരെഞ്ഞെടുപ്പില്‍ വനിതാ ഉദ്യോഗാര്‍ഥികളുടെ കന്യകാത്വം ഉറപ്പാക്കാന്‍ ടു ഫിംഗര്‍ ടെസ്റ്റ് ഏര്‍പ്പെടുത്തിയതാണ് വിവാദത്തിന്റെ തുടക്കം.
സൈനിക ആശുപത്രികളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള ഇത്തരം പരിശോധനകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍
പരിശോധന നടത്തുന്നതില്‍ തെറ്റൊന്നുമില്ല എന്നും ഉദ്യോഗാര്‍ഥികളുടെ സദാചാരനിഷ്ഠ ഉറപ്പാക്കാന്‍ അത് അനിവാര്യമാണെന്നും സൈനിക മേധാവി ജനറല്‍ മോയല്ഡോക്കോ വ്യക്തമാക്കി.
അതേസമയം, കന്യകാത്വം ഉണ്ടെങ്കിലും ഇല്ലെങ്കിലും ശാരീരിക ക്ഷമതയില്‍ വ്യത്യാസമൊന്നും ഉണ്ടാവില്ലെന്ന് സൈനിക മേധാവി സമ്മതിച്ചു. എന്നാല്‍, ഉദ്യോഗാര്‍ഥികളുടെ സദാചാരവശത്തെ കുറിച്ച് അറിയാന്‍ ഇത് നിര്‍ബന്ധമാണെന്നും ശാരീരികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്ന നിലവാരം ഉറപ്പാക്കുന്നതുപോലെ കന്യകാത്വം ഉറപ്പാക്കുന്നതും ഒഴിച്ചുകൂടാനാവില്ലെന്നും സൈനിക മേധാവി പറഞ്ഞു.
നേരത്തെ കിഴക്കന്‍ ജാവയിലെ ജബറില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനികളില്‍ ഇത്തരം പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അത് ഉപേക്ഷിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല