അബര്ഡീന്: അബര്ഡീന് സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും, ഇടവക ദിനവും 2015 മെയ് 16,17 (ശനി, ഞായര്‍ ) തീയതികളില്‍ അബര്ഡീന് മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ വച്ചു വി. മൂന്നിന്മേല് കുര്‍ബ്ബാനയോടുകൂടി ഭക്തിയാദരപൂര്‍വ്വം ആഘോഷിച്ചു. വി. കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്നു നേര്ച്ചളസദ്യയോടും കൂടെ പെരുന്നാള്‍ പര്യവസാനിച്ചു.
മെയ് 16 ?o തീയതി ശനിയാഴ്ച്ച വൈകുന്നേരം 6ന് കൊടി ഉയര്‍ത്തുന്നതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിച്ചു. വൈകുന്നേരം 6.15ന് സന്ധ്യാ പ്രാര്‍ത്ഥനയും, സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിരുന്നു.
മെയ് 17?o തീയതി ഞായറാഴ്ച്ച രാവിലെ 11.45ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് റവ: ഫാദര്‍. തോമസ് പുതിയാമഠം, റവ: ഫാദര്‍ ഗീവര്‍ഗ്ഗീസ് തണ്ടായത്ത്, റവ: ഡോ. ബിജി ചിറത്തലാട്ട് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല് കുര്‍ബ്ബാനയും, വി.ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, തുടര്‍ന്ന് വികാരി റവ: ഡോ. ബിജി ചിറത്തലാട്ട്അധ്യഷതയില് ചേര്‍ന്ന പൊതു സമ്മേളനത്തില്ഫാ. ജോസഫ് ,ഫാ. കെന്‍,റവ: ഫാദര്‍. തോമസ് പുതിയാമഠം, റവ: ഫാദര്‍ ഗീവര്‍ഗ്ഗീസ് തണ്ടായത്ത്, തുടങ്ങിയവര്പ്രസംഗിക്കുകയും, കലാപരിപാടികള്നടത്തിയ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കുള്ള സമ്മാനം ഫാ. ജോസഫ് ,ഫാ. കെന്‍, എന്നിവര്‍ നല്കി, തുടര്‍ന്ന് പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫലലേലം, നേര്‍ച്ചസദ്യ എന്നിവ ഉണ്ടായിരുന്നു.
വി. ഗീവര്ഗീദസ് സഹദായുടെ ഓര്മ്മക പെരുന്നാളിലും, ഇടവക ദിന ത്തിലും അബര്ഡീ്നിലുംപരിസര പ്രദേശങ്ങളിലും ഉള്ള നുറുകണക്കിന്
ക്രിസ്തുമത വിശ്വാസികള്‍ സംബന്ധിച്ച് അനുഗ്രഹിതരകുവാന്‍ എത്തിച്ചേര്ന്നുാ.
പെരുന്നാള്‍ ചടങ്ങുകള്‍ക്ക്
വികാരി റവ: ഡോ. ബിജി ചിറത്തലാട്ട്
സെക്രട്ടറി രാജു വേലംകാല, ട്രഷറാര്‍ മാത്യു ബിനോജ്, ജോബി പി. പോള്‍
റജി സി.പോള്‍, ജോണ്‍ വര്ഗീിസ്, റീന ജോര്‍ജ്
എല്ദോപി തോമസ്,ജീസ് കുറിയാക്കോസ്. തുടങ്ങിയവര്‍ നേത്രുത്വം നല്കിി.
എല്ലാ മാസവും ഒന്നാമത്തെയും, മുന്നാമത്തെ ഞായറാഴ്ച രാവിലെ 11 .45 നു പ്രഭാതനമസ്കാരവും,വി.കുര്ബ്ബാ നയും,ഉണ്ടായിരിക്കുന്നതാണ്.
പള്ളിയുടെ വിലാസം. St .Clements Episcopal Church , Matsrick Drive ,
AB 16 6 UF ,Aberdeen , Scotland , UK .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല