കോട്ടയം: കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ശക്തിപകരുവാനും അഴിമതിക്കെതിരെയുള്ള പോരാട്ടവുമായി പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരെ മെയ് 27ന് കോട്ടയത്ത് എത്തുന്നു. ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അണ്ണാ ഹസാരെയെ സ്വീകരിക്കും. കേരളത്തിലെ പ്രമുഖ രാഷ്ട്രീയേതര കര്‍ഷക സംഘടനകളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെയും ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റിന്റെയും നേതൃത്വത്തില്‍ കോട്ടയം തിരുനക്കര പോലീസ് സ്റ്റേഷന് ഗ്രൗണ്ടില്‍ രാവിലെ 10മുതല്‍ ആരംഭിക്കുന്ന ഉപവാസ സമരത്തില്‍ അണ്ണാ ഹസാരെ പങ്കുചേരും. ഉപവാസ സമരത്തില്‍ ദേശീയ സംസ്ഥാന സാമുദായിക തലങ്ങളിലെ സാംസ്കാരിക, കാര്‍ഷിക, ജനകീയ നേതാക്കള്‍ പങ്കെടുക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യും. മലനാട്, ഇടനാട്, തീരദേശ മേഖലകളിലെ ആയിരക്കണക്കിന് കര്‍ഷകരും, അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങളിലെ സന്നദ്ധ സേവകരും ഉപവാസത്തില്‍ പങ്കെടുക്കും. അണ്ണാ ഹസാരെയുടെ സന്ദര്‍ശനത്തോടെ കേരളത്തിലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ദ പീപ്പിള്‍ നേതൃത്വം സൂചിപ്പിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും കര്ഷകവിരുദ്ധനയങ്ങള്ക്കും വഞ്ചനാപരമായ നിലപാടുകള്‍ക്കുമെതിരെ കര്‍ഷക മുന്നേറ്റത്തിന് അടിത്തറ പാകുക, സര്‍ക്കാരിന്റെ ശമ്പളച്ചെലവ് റവന്യൂ വരുമാനത്തിന്റെ 50 ശതമാനത്തിനുള്ളില് നിജപ്പെടുത്തുക, അഴിമതി വിരുദ്ധ നീക്കം ശക്തിപ്പെടുത്തുക എന്നിവയാണ് ഉപവാസ സമരത്തിലെ മുദ്രാവാക്യങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല