ദോഹ. ഓട്ടോമൊബൈല്‍ വിപണന രംഗത്ത് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ ശ്രദ്ധേയ സാന്നിധ്യമായ പാര്‍ട്‌സ് ലാന്റ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ പാര്ട്‌സ് മാര്‍ട്ട് മെയ് 23 ശനിയാഴ്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് 29 ല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശൈഖ് ജാസിം ബിന്‍ ഥാമിര്‍ ഈസ ഥാമിര്‍ അല്‍ഥാനി ഉദ്ഘാടനം നിര്‍വഹിക്കും.
ജപ്പാന്‍, കൊറിയന്‍ നിര്‍മിത വാഹനങ്ങളുടെ എല്ലാ പാര്‍ട്‌സുകളും മിതമായ നിരക്കില്‍ ലഭ്യമാകുന്ന പാര്‍ട്‌സ് മാര്‍ട്‌സ് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളാണ് നല്‍കുക. എല്ലാ തരം ഓട്ടോമൊബൈല്‍ പാര്‍ട്ടുകളും ബാറ്ററികളും ലൂബ്രിക്കന്റ്‌സും ഒരേ കുടക്കീഴില്‍ ലഭ്യമാക്കുന്ന പാര്‍ട്‌സ് മാര്‍ട്ട് വക്കാലത്ത് സ്ട്രീറ്റിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. മെക്കാനിക്കല്‍ പാര്‍ട്‌സ്, എഞ്ചിന്‍ പാര്‍ട്‌സ്, സസ്‌പെന്‍ഷന്‍ പാര്‍ട്‌സ്, ബോഡി പാര്‍ട്‌സ്, റേഡിയേറ്റേറുകള്‍, വാഹനങ്ങളുടെ ലൈറ്റുകള്‍ മുതലായവയും പാര്‍ട്‌സ് മാര്‍ട്ടിന്റെ പ്രത്യേകതയായിരിക്കും.
മേത്തരം സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ വിപണന രംഗത്ത് പേരെടുത്ത സ്‌പോര്‍ട് വെല്ലിന്റെ സഹോദര സ്ഥാപനമാണ് പാര്‍ട്‌സ് മാര്‍ട്ട്.
മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ മുഹമ്മദ് ശാമില്‍, സെയില്‍സ് മാനേജര്‍ മുഹമ്മദ് റാഫി, ഷോറും മാനേജര്‍ അമീര്‍, മീഡിയ പഌ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല