യുകെഐപി പാര്‍ട്ടിയുടെ സാമ്പത്തികകാര്യ വക്താവ് പാട്രിക് ഒഫഌന്‍ സ്ഥാനം രാജിവെച്ച് പാര്‍ട്ടി നേതാവ് നിഗെല്‍ ഫരാജിനോട് മാപ്പ് പറഞ്ഞു. നേരത്തെ നിഗെല്‍ ഫരാജിനെതിരെ നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കാണ് ഒഫഌന്‍ മാപ്പ് പറഞ്ഞു കൊണ്ട് വക്താവ് സ്ഥാനം രാജിവെച്ചത്.
തെരഞ്ഞെടുപ്പ് ദിവസത്തിലെ പാര്‍ട്ടിയുടെ പരാജയത്തില്നിന്നുണ്ടായ ദുഖത്തിലാണ് ഫരാജിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതെന്നും അതില്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നതായും ഒഫഌന്‍ പറഞ്ഞു.
പാര്‍ട്ടിയെക്കുറിച്ചും തെരഞ്ഞെടുപ്പില്‍ നേടിയ വിജയം, അത് ചെറുതാണെങ്കില്‍ കൂടിയും അഭിമാനമുണ്ട്. ബ്രിട്ടീഷ് ജനതയെ യൂറോപ്യന്‍ യൂണിയനില്‍നിന്ന് അടര്‍ത്തിയെടുക്കാനുള്ള ക്യാംപെയ്നുകള്ക്കുള്ളതാണ് വരും ദിവസങ്ങള്‍. ഇതാണ് തന്നെ ആദ്യം രാഷ്ട്രീയത്തിലേക്ക് കൊണ്ടു വന്നതെന്നു ഒഫഌന്‍ പറഞ്ഞു.
പാര്‍ട്ടി നേതാവ് നിഗെല്‍ ഫരാജ് ഒഫഌന്റെ രാജി അംഗീകരിച്ചുകൊണ്ട് പുറത്തിറക്കിയ സ്റ്റേറ്റ്മെന്റില്‍ വിശദീകരിച്ചത് ഒഫഌന്‍ ബഹുമാനര്ഹനായ മനുഷ്യനാണെന്നാണ്. ഒഫഌന്‍ തന്നെ നേരിട്ട് വന്ന് കണ്ടിരുന്നെന്നും പറ്റിയ തെറ്റുകള്‍ക്ക് മാപ്പ് ചോദിച്ചെന്നും ഫരാജ് പറഞ്ഞു.
പാര്‍ട്ടിയുടെ പുതിയ സാമ്പത്തികകാര്യ വക്താവിനെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല