സ്വന്തം ലേഖകന്‍: ബിന്‍ ലാദനെ അമേരിക്കക്ക് ഒറ്റുകൊടുത്തത് മുതിര്‍ന്ന പാക് സൈനിക ഓഫീസറാണെന്ന് വെളിപ്പെടുത്തല്‍. ബ്രിട്ടനിലേക്കു കുടിയേറിയ മുതിര്‍ന്ന പാക്ക് സൈനിക ഓഫിസറാണ് ഉസാമ ബിന്‍ ലാദന്റെ രഹസ്യത്താവളം സിഐഎക്ക് ചോര്‍ത്തിക്കൊടുത്തതെന്ന് പ്രമുഖ പാക്ക് പത്രപ്രവര്ത്തകന് അമീര്‍ മിര്‍ ആണ് വെളിപ്പെടുത്തിയത്.
പാക് സര്‍ക്കാരിന്റെയോ ഏജന്‍സികളുടെയോ സഹായമില്ലാതെ സ്വന്തം നിലയിലാണ് ലാദന്റെ ഒളിത്താവളം കണ്ടെത്തിയതെന്ന് അമേരിക്കയുടെ വാദത്തെ പൊളിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. പാക് ചാരസംഘടനയിലെ റിട്ട. ഓഫീസറായ ബ്രിഗേഡിയര്‍ ഉസ്മാന് ഖാലിദ് 250 ലക്ഷം ഡോളറിനാണ് ലാദന്റെ രഹസ്യത്താവളത്തെ കുറിച്ചുള്ള വിവരം സിഐഎക്കു കൈമാറിയത്.
പാകിസ്ഥാനിലെ ബിലാല്‍ മേഖലയിലെ അബോട്ടബാദില്‍ ഒരു വ്യാജ പോളിയോ കുത്തിവയ്പ് പ്രചാരണം നടത്തി ലാദന്റെ സ്ഥലം കണ്ടെത്തുകയായിരുന്നുവെന്ന് അമീര്‍ മിര്‍ പറയുന്നു. ഇപ്പോള്‍ പാക് ജയിലിലുള്ള ഡോക്ടറായ ഷക്കീല്‍ അഫ്രീദിയെ ഉസ്മാന് ഖാലിദ് ഇതിനായി ഉപയോഗിക്കുകയും ചെയ്തു. ദാണു നിര്‍ബന്ധിച്ചതെന്നും അമീര്‍ മിര്‍ വെളിപ്പെടുത്തുന്നു.
ബ്രിഗേഡിയര്‍ ഖാലിദ് 25 വര്‍ഷം പാക്ക് സൈന്യത്തിലുണ്ടായിരുന്നു. 1979 ല്‍ ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടിയ ഇയാള്‍ പുതിയൊരു പേരില്‍ തനിക്കും കുടുംബത്തിനും യുഎസ് പൗരത്വവും നേടിയെടുത്തതായി സൂചനയുണ്ട്. അര്‍ബുദ ബാധിതനായിരുന്ന ഖാലിദ് കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല