സ്വന്തം ലേഖകന്‍: പരിശോധനയില്‍ കൂടിയ അളവില്‍ ഈയം കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി നൂഡില്‍സിന്റെ പ്രത്യേക ബാച്ച് പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. മാഗിയുടെ നിര്‍മ്മാതാക്കളായ നെസ്ലെക്കാണ് ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെ മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കാരുകളും പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനുവദനീയമായതിന്റെ ഏഴിരട്ടി അധികം ഈയമാണ് മാഗി നൂഡില്‍സില്‍ കണ്ടെത്തിയത്. കൊല്‍ക്കത്തയിലെ നാഷണല്‍ ഫുഡ് ലബോറട്ടറിയില്‍ ഒരു ഡസന്‍ സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.
ഈ സാമ്പിളുകള്‍ അടങ്ങുന്ന ബാച്ചാണ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ തോതില്‍ ഈയത്തിന്റെ അംശമുള്ളതിനാല് ഭക്ഷ്യയോഗ്യമല്ലെന്നായിരുന്നു ലബോറട്ടറിയുടെ റിപ്പോര്‍ട്ട്.
ഭക്ഷണത്തില്‍ ഈയത്തിന്റെ അംശം കൂടിയാല്‍ അത് കുട്ടികളുടെ പഠനശേഷിയെ ബാധിക്കും. ചൈനീസ് ഭക്ഷണങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന എം.എസ്.ജിയും മാഗിയില്‍ ഉപയോഗിക്കുന്നുണ്ട്. എം.എസ്.ജി കൂടിയ അളവില്‍ ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത് തലവേദനക്കും നെഞ്ചുവേദനക്കും കാരണമാകും.
അതേസമയം മാഗിയില്‍ അപകടകരായ തോതില്‍ ഈയം കലര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട് നെസ്ലെ തള്ളിക്കളഞ്ഞു. സ്വിറ്റ്സര്‍ലണ്ട് ആസ്ഥാനമായുള്ള നെസ്ലെയുടെ മാഗി നൂഡില്‍സിന് വലിയ പ്രചാരമുളള രാജ്യമാണ് ഇന്ത്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല