സൗത്തേണ്‍ ക്രോസ് കെയര്‍ ഹോമിലെ ദുരവസ്ഥ മറ്റ് കെയര്‍ ഹോമുകളിലേക്കും പടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മേഖലയിലെ മറ്റ് സ്ഥാപനങ്ങളും തകര്‍ച്ചയുടെ വക്കിലാണെന്ന് പ്രശസ്ത യൂണിയന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൗത്തേണ്‍ ക്രോസ് നേരിടുന്ന പ്രശ്നം ഒറ്റപ്പെട്ടതായി കരുതാനാകില്ലെന്നാണ് യൂണിയന് അഭിപ്രായപ്പെട്ടത്. മറ്റ് കെയര്‍ഹോം ദാതാക്കളും കടുത്ത സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണെന്ന് യൂണിയന് പറയുന്നു. ഏതാണ്ട് 31,000 ആളുകളാണ് സൗത്തേണ്‍ ക്രോസിന് കീഴിലെ കെയര്‍ ഹോമുകളില്‍ താമസിക്കുന്നത്. ഏതാണ്ട് 230 മില്യണ്‍ പൗണ്ടാണ് സംഘടനയ്ക്ക് വര്‍ഷംതോറും വാടകയായി അടക്കേണ്ടിവരുന്നത്.
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സേവനങ്ങളെ സ്വകാര്യ ഗ്രൂപ്പുകള്‍ ഏറ്റെടുക്കുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് നികുതിദായകരെയാകും അന്തിമമായി ബുദ്ധിമുട്ടിലെത്തിക്കുക. ഏതാണ്ട് ആയിരത്തിലധികം നേഴ്സിംഗ് ഹോമുകളും റസിഡന്‍ഷ്യല്‍ കെയര്‍ ഹോമുകളും ഉടന്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും സൂചനയുണ്ട്.
ഏതാണ്ട് 50,000 ലധികം ആളുകളെയായിരിക്കും ഇത് കാര്യമായി ബാധിക്കുക. സൗത്തേണ്‍ ക്രോസ് തകര്‍ന്നതുകൊണ്ട് പ്രശ്നം അവസാനിച്ചു എന്നു പറയാനാകില്ലെന്ന് യൂണിസന്‍ ജനറല്‍ സെക്രട്ടറി ഡേവ് പ്രെന്റിസ് പറഞ്ഞു. വര്‍ഷംതോറും ഏതാണ്ട് 4 ബില്യണ്‍ പൗണ്ടിന്റെ ഇടപാടുകളാണ് കെയര്‍ഹോമുകളുമായി ബന്ധപ്പെട്ട് നടക്കുന്നത്. എന്നാല്‍ കെയര്‍ഹോമിലെ ആളുകളുടെ ദുരിതം വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല