സ്വന്തം ലേഖകന്‍: ഇസ്രായേലുമായുള്ള ബന്ധം അമേരിക്കക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ വ്യക്തമാക്കി. വാഷിംഗ്ടണില്‍വച്ചു നടന്ന അന്തര്‍ദേശീയ ജൂത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലസ്തീന്‍ ഇസ്രായേല്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്നും ഒബാമ പറഞ്ഞു. ഇറാനും അമേരിക്കയുടെ നേതൃത്വത്തിലുള്ള ആണവ ശക്തികളും ആണവ കരാറിന്റെ അവസാനഘട്ട ചര്‍ച്ചകളില്‍ എത്തിനില്‍ക്കവെയാണ് ഒബാമയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
ഇറാന്‍ ആണവ കരാറില്‍ ഇസ്രായേല്‍ കടുത്ത എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു. ലോകത്ത് എന്തെല്ലാം സംഭവിച്ചാലും യുഎസ് ഇസ്രായേല്‍ ബന്ധത്തെ അത് ബാധിക്കില്ലെന്ന് ബറാക് ഒബാമ പറഞ്ഞു.
ഇസ്രായേലിന്റെ സുരക്ഷ തങ്ങള്‍ക്ക് പ്രധാനമാണെന്നും ഇക്കാര്യത്തില്‍ അമേരിക്കയുടെ പിന്തുണ എന്നും ഇസ്രായേലിനുണ്ടെന്നും ഒബാമ വ്യക്തമാക്കി.
ഇസ്രായേലിനെ ഉദാരമായി പിന്തുണച്ച ഒബാമ പലസ്തീനെ വിമര്‍ശിക്കുകയും ചെയ്തു. അയല്‍ വാസികള്‍ അപകടകാരികളാണെന്നും ഇസ്രായേലിന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടെന്നും ഒബാമ പറഞ്ഞു. പലസ്തീന്‍ അമേരിക്കക്ക് ഒട്ടും എളുപ്പമുള്ള കൂട്ടാളിയല്ലെന്നും ഒബാമ തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല