സ്വന്തം ലേഖകന്‍: അയോധ്യയിലെ തര്‍ക്ക ഭുമിയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും സാധ്വി പ്രാചി പറഞ്ഞു. നേരത്തെ കൊലപാതക കേസില്‍ സല്മാന് ഖാന് ജാമ്യം ലഭിച്ചത് ഖാന് ആയതുകൊണ്ടാണെന്ന പ്രസ്താവന വഴി വിവാദ നായികയായിരുന്നു സധ്വി പ്രാചി.
ബിജെപി ദലിത് മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് മീറ്റിന് എത്തിയപ്പോഴായിരുന്നു പ്രാചിയുടെ വിവാദ പ്രസ്താവന. ഹരിദ്വാറില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന വിഎച്ച്പി കേന്ദ്രീയ മാര്‍ഗ ദര്‍ശക് മണ്ഡ!ലില്‍ രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളുമെന്നും അവര്‍ വ്യക്തമാക്കി.
ബോളിവുഡ് നടന് സല്മാന് ഖാന് ജാമ്യം ലഭിച്ചത് ഖാന് ആയതുകൊണ്ടാണെന്ന ആരോപണം അവര്‍ ആവര്‍ത്തിച്ചു. മലേഗോണ്‍ സ്!ഫോടന കേസിലെ ആരോപണ വിധേയയായ സാധ്വി പ്രഗ്യക്ക് ജാമ്യം നിഷേധിക്കപ്പെട്ടു. ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ അരുണ എന്ന നഴ്സ് 42 വര്‍ഷത്തോളം നീതി നിഷേധിക്കപ്പെട്ട് ഒടുവില്‍ മരണത്തിന് കീഴടങ്ങി.
രാജ്യത്തെ സാഹചര്യങ്ങള്‍ ഈ രീതിയിലായിരിക്കെ സല്മാന് ഇത്ര എളുപ്പം ജാമ്യം ലഭിച്ചതെന്ന് എങ്ങനെയാണെന്ന് പ്രാചി ആരാഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല