1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2015

സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ മക്കയില്‍ അണിഞ്ഞൊരുങ്ങുന്നു. പ്രശസ്ത രൂപകല്‍പ്പനാ വിദഗ്ദരായ ദാര്‍ അല്‍ ഹാന്ദസായാണ് ഹോട്ടലിന്റെ രൂപരേഖ തയ്യാറാക്കിയത്. 3.5 ബില്യണ്‍ ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന ഹോട്ടല്‍ 1.4 മില്യണ്‍ ചതുരശ്ര മീറ്ററില്‍ പരന്നു കിടക്കുന്നു.

പതിനായിരം റൂമുകളും 70 റസ്‌റ്റോറന്റുകളും ഷോപ്പിംഗ് കേന്ദ്രങ്ങളും ഹെലിപ്പാഡുകളും വലിയ കോണ്‍ഫറന്‍സ് ഹാളുകളും അടങ്ങിയതാണ് ഹോട്ടല്‍ സമുച്ചയം. 12 ടവറുകള്‍ ചേര്‍ന്നുള്ള ഹോട്ടാലിന്റെ ഖുബ്ബ പണി പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ താഴികക്കുടമായിരിക്കും.

2017 ഹോട്ടലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും എന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. 12 ടവറികള്‍ ഉള്ളതില്‍ പത്തെണ്ണം ചതുര്‍നക്ഷത്ര വിഭാഗത്തിലും, രണ്ടെണ്ണം പഞ്ചനക്ഷത്ര വിഭാഗത്തിലും പെട്ടതാണ്.

ലക്ഷകണക്കിന് ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്ക് ഹോട്ടല്‍ പാര്‍പ്പിടമൊരുക്കും. വിശുദ്ധ ഹറമില്‍ നിന്ന് വെറും രണ്ടു കിലോമീറ്റര്‍ ദൂരത്തീയാണ് ഹോട്ടല്‍ ഉയരുന്നത്. നിലവില്‍ അമേരിക്കയിലെ ഒരു ലാസ്‌വേഗാസ് ഹോട്ടലിനാണ് അതിഥി മുറികളുടെ എണ്ണത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനമുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.