1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2015

സ്വന്തം ലേഖകന്‍: അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പ്പത്രം സംബന്ധിച്ച പരാതിയില്‍ മുന്‍ മന്ത്രി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. നടി ശ്രീവിദ്യയുടെ വില്‍പ്പത്രം ഗണേഷ് കുമാര്‍ സ്വാര്‍ഥ താത്പര്യത്തിനായി അട്ടിമറിച്ചെന്നാണ് പരാതി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവു നല്‍കിയത്.

നേരത്തെ ഇതു സംബന്ധിച്ചു ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്‍ മന്ത്രിക്കു നല്‍കിയ പരാതി ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യനു കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശ പ്രകാരമാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ഇതു സംബന്ധിച്ച കേസ് ലോകായുക്തയിലും നിലവിലുണ്ട്.

തന്റെ സ്വത്തില്‍ ഒരു ഭാഗം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു ധനസഹായം നല്‍കാനും സംഗീത, നൃത്ത വിദ്യാലയം ആരംഭിക്കാനും ഉപയോഗിക്കണം, സഹോദരന്റെ രണ്ട് ആണ്‍മക്കള്‍ക്കും അഞ്ചു ലക്ഷം രൂപ വീതം നല്‍കണം, രണ്ടു ജോലിക്കാര്‍ക്കു ഒരു ലക്ഷം രൂപ വീതം നല്‍കണം എന്നെല്ലാം ശ്രീവദ്യ വില്‍പ്പത്രത്തില്‍ പറഞ്ഞിരുന്നു.

വില്‍പ്പത്രത്തിലെ ഇത്തരം വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ഗണേഷ് കുമാറിനെയാണു ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ഗണേഷ് കുമാര്‍ ഈ വ്യവസ്ഥകളെല്ലാം അട്ടിമറിച്ചെന്ന് പരാതിയില്‍ ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.