സ്വന്തം ലേഖകന്‍: വിവാഹത്തിന് വധു 10 പവനില്‍ കൂടുതല്‍ സ്വര്‍ണം ധരിക്കരുതെന്ന നിയമം കൊണ്ടുവരണമെന്ന് കേരളാ വനിതാ കമ്മീഷന് ആവശ്യപ്പെട്ടു. നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി വനിതാ കമ്മീഷന് അധ്യക്ഷ കെ സി റോസക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ആഭരണങ്ങളേക്കാള്‍ പെണ്‍കുട്ടികളുടെ വ്യക്തിത്വത്തിന് വിലകല്പിക്കണമെന്നും അവര്‍ പറഞ്ഞു. 10 പവനില്‍ കൂടുതല്‍ സ്വര്‍ണം അണിയുകയാണെങ്കില്‍ കൊടുത്തവരില്‍ നിന്നും വാങ്ങിയവരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും നികുതി ഈടാക്കണമെന്ന് വനിതാ കമ്മീഷന് സര്‍ക്കാരിന് നല്കിയ ശുപാര്‍ശയില്‍ പറയുന്നു.
പലപ്പോഴും വിവാഹ വേളകളില്‍ വധുവിന്റെ സൗന്ദര്യം ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് വനിതാ കമ്മീഷന് അധ്യക്ഷ കെ സി റോസക്കുട്ടി പറ!ഞ്ഞു.
കുടുംബബന്ധം ശിഥിലമാകുന്നതില്‍ സ്വര്‍ണം വില്ലനാകാറുണ്ട്. യുവതലമുറയില്‍ കൂടുതല്‍ പേര്‍ക്കും സ്വര്‍ണാഭരണങ്ങളോട് താല്പര്യമില്ല.
ഇക്കാര്യത്തില്‍ നിയമനിര്‍മാണത്തോടൊപ്പം ശക്തമായ ബോധവത്കരണവും നടത്തണമെന്നാണ് വനിതാ കമ്മീഷന്റെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല