1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2015

അയര്‍ലണ്ടില്‍ സ്വവര്‍ഗവിവാഹത്തിനുള്ള റഫറണ്ടം പാസായതിന് പിന്നാലെ ഓസ്‌ട്രേലിയയിലും റഫറണ്ടം നടത്തണമെന്ന ആവശ്യം ശക്തമായി. എസിടി ലിബറല്‍ സെഡ് സെസേല്‍ജാ റഫറണ്ടമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പ്രധാനമന്ത്രി ടോണി അബോട്ട് ഈ ആവശ്യം തള്ളി.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായ സെഡ് സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കുന്നില്ലെങ്കിലും ഓസ്‌ട്രേലിയയിലെ ആളുകള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനുള്ള സാഹചര്യമുണ്ടാകണമെന്നാണ് സെഡിന്റെ നിലപാട്.

എന്നാല്‍, റഫറണ്ടം എന്ന ആവശ്യത്തെ ടോണി അബോട്ട് തള്ളി. ഇത്തരമൊരു ആവശ്യത്തിന് ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ആരും ആവശ്യപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ലെന്ന് ടോണി അബോട്ട് പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ സെയിം സെക്‌സ് മാര്യേജ് 2013ല്‍ നിയമവിധേയമാക്കിയെങ്കിലും പിന്നീട് ഹൈക്കോടതി ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.