ഓസ്‌ട്രേലിയന്‍ മാഗസീനായ എല്ലെയുടെ മുഖചിത്രം കുഞ്ഞിനെ മുലയൂട്ടുന്ന നിക്കോള്‍ ട്രുന്‍ഫിയോയുടെ ചിത്രമാണ്. ജൂണില്‍ പുറത്തിറങ്ങുന്ന ലക്കത്തിന്റെ മുഖചിത്രമാണിത്. മുഖചിത്രം ഇതാണെന്ന് എല്ലെ പരസ്യപ്പെടുത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായി. നൂറു കണക്കിന് ആളുകളാണ് എല്ലെയ്ക്കും നിക്കോളിനും അഭിവാദ്യം അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടത്.
ഒരു സെറ്റില്‍ നിക്കോള്‍ അഞ്ച് വയസ്സുകാരനായ കുട്ടിക്ക് മുലയൂട്ടുന്നത് കാണാനിടയായെന്നും, അതിന്റെ ആകര്‍ഷണതം ഫ്രെയിമിലാക്കിയാല്‍ നന്നായിരിക്കുമെന്ന് തോന്നിയതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് മാഗസീന്റെ എഡിറ്റര്‍ ഇന്‍ ചീഫ് വിശദീകരിച്ചു. മുഖചിത്രം പരസ്യപ്പെടുത്തിയതിന് പിന്നാലെ നിക്കോള്‍ അവരുടെ ഫെയ്‌സ്ബുക്ക് കവര്‍ പിക്ചറായി ഈ ചിത്രം ചേര്‍ത്തിട്ടുണ്ട്.
നോര്‍മലൈസ് ബ്രസ്റ്റ് ഫീഡിംഗ് എന്ന ഹാഷ്ടാഗിന് കീഴില്‍ നിരവധി പോസ്റ്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
#normalizebreastfeeding Tweets
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല