യുക്മ ഫോട്ടോഗ്രഫി മത്സരത്തിനു മികച്ച പ്രതികരണം. 80 ഓളം എന്‍ട്രികള്‍ ലഭിക്കുകയുണ്ടായി . യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പുതുമയും പ്രമേയവും വ്യത്യസ്തം അയ നിരവധി ചിത്രങ്ങള്‍ , വിക്ടര്‍ സ്മാരക ഫോട്ടോഗ്രഫി മത്സരത്തിനെ യു കെ മലയാളികള്‍ ആവേശ പൂര്‍വ്വം സ്വീകരിച്ചത് സൂചിപ്പിക്കുന്നു . തണുത്ത പ്രതികരണത്തില്‍ തുടങ്ങിയെങ്കിലും വിഷയം സ്വയം തിരഞ്ഞെടുക്കുവാന്‍ കഴിയും എന്നതിനാല്‍ ഫോട്ടോ ഗ്രാഫിയെ സ്നേഹിക്കുന്ന നിരവധി ചെറുപ്പക്കാര്‍ മത്സരത്തിലേക്ക് ചിത്രങ്ങള്‍ അയച്ചു തുടങ്ങി .
ഏപ്രില്‍ 10 നു വിക്ടറിന്റെ ജന്മ ദിനം ആയിരുന്നു . ഏപ്രില്‍ പത്തിന് തുടങ്ങി ഒരു മാസത്തേക്ക് കാലാവധി മത്സരത്തിനു ഉണ്ടായിരുന്നു .കേരളത്തിലെ പ്രശസ്തനായ മാധ്യമ ഫോട്ടോ ഗ്രഫേര്‍ ആയിരുന്നു വിക്ടര്‍ . ഉരുള്‍ പൊട്ടല്‍ ചിത്രങ്ങള്‍ എടുക്കാന്‍ അതിസാഹസികമായ ശ്രമത്തിനിടെ മരണം അടഞ്ഞ വിക്ടര്‍ ഇന്നും ജനഹൃദയങ്ങളില്‍ ജ്വലിക്കുന്ന ഓര്‍മയാണ്. ഓ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ ചിത്രങ്ങളിലുടെ തീര്‍ത്തതടക്കം ഒരു പിടി നല്ല ചിത്രങ്ങള്‍ വിക്ടറിന് സ്വന്തം . നിരവധി പുരസ്കാരങ്ങള്‍ ജീവിതപന്ധാവില്‍ വിക്ടറിനെ തേടിയെത്തി . ഇപ്പോള്‍ യു കെയില്‍ താമസിക്കുന്ന വിക്ടറിന്റെ ജേഷ്ട്ടന് വിന്‍സെന്റ് ഈ സംരഭത്തിനു എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തത് ഏറെ അനുഗ്രഹം ആയി . യു കെയില്‍ അസോസിയേഷന് പരിപാടികള്‍ സോഷ്യല്‍ മീഡിയ വഴി പുറം ലോകം കാണുന്നത് നിരവധി നിസ്വാര്‍ത്ഥര്‍ ആയ ഫോട്ടോ ഗ്രാഫെര്‍ മാരുടെ അക്ഷീണ പരിശ്രമ ഫലം ആണ് . എങ്കിലും ഫോട്ടോ ഗ്രാഫര്‍ എന്ന ലേബലില്‍ മുഖ്യ ധാര സങ്കടന നേതൃത്വത്തിലേക്ക് വരുന്ന ആളുകള്‍ വളരെ കുറവും ആണ് .യുക്മ സോഷ്യല്‍ മീഡിയ യുടെ ഈ തിരിച്ചറിവാണ് ഇത്തരത്തില്‍ ഒരു മത്സരം നടത്തുവാന്‍ കാരണം ആയതു . പ്രഖ്യാപന സമയം മുതല്‍ തന്നെ ഏറെ പ്രോത്സാഹനങ്ങള്‍ ഈ മത്സരത്തില്‍ ഉടനീളം ഉണ്ടായിരുന്നു . ഒരു മാധ്യമ പ്രവര്‍ത്തകന്റെ പേരിലുള്ള മത്സരം ആയതിനാല്‍ തന്നെ യു കെയി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമ സുഹൃത്തുക്കളുടെ സഹായം എടുത്തു പറയേണ്ട ഒന്നാണ് ചിത്രങ്ങള്‍ അയച്ചു തന്ന എല്ലാവര്ക്കും യുക്മ പ്രസിഡന്റ് അഡ്വ: ഫ്രാന്‍സിസ് കവള ക്കാട്ടില്‍ നന്ദി അറിയിച്ചിട്ടുണ്ട് . ഒരു മാസത്തിനകം ജൂണ്‍ 20 നു ഫല പ്രഖ്യാപനം നടത്തുവാന്‍ ആഗ്രഹിക്കുന്നതായി യുക്മ സോഷ്യല്‍ നെറ്റ്വര്‍ക്ക് ടീം അറിയിച്ചു വ്യത്യസ്തമായ ഇത്തരം പരിപാടികള്‍ യുക്മയുടെ പ്രവര്‍ത്തന വിജയം ആണെന്ന് സെക്രടറി സജിഷ് ടോം അഭിപ്രായപ്പെട്ടു
നിങ്ങള്‍ അയച്ച ചിത്രങ്ങളും ആയി ബന്ധപെട്ടു സംശയങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ താഴെ പറയുന്ന ഈമെയിലില്‍ ബന്ധപെടുവാന്‍ ശ്രദ്ധിക്കുമല്ലോ uukmafb@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല