1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2015

അപ്പച്ചന്‍ കണ്ണന്‍ച്ചിറ

ബ്രോംലി: അവയവ ദാനത്തിന്റെ പുണ്യ സന്ദേശ പ്രചാരകനും, തൻറെ വൃക്ക പകുത്തു നൽകി ഒരു ജീവൻ രക്ഷിക്കുവാൻ സൌമനസ്യം കാട്ടിയ ത്യാഗീവര്യനുമായ ഡേവീസ് ചിറമേൽ അച്ചൻ സതക്ക് അതിരൂപതയിലെ സീറോ മലബാർ കുർബ്ബാന കേന്ദ്രമായ ബ്രോംലിയിൽ വിശുദ്ധ ബലി അർപ്പിക്കുന്നു.അവയവ ദാനത്തിന്റെ മഹത് സംരംഭമായ “ഉപഹാറിന്റെ” നേതൃത്വത്തിൽ പ്രവാസികൾക്കിടയിൽ നടത്തപ്പെടുന്ന “ഗിഫ്റ്റ് ഓഫ് ലൈഫ്” റോഡ്‌ ഷോയുടെ ഭാഗമായിട്ടാണ് ഡേവീസ് അച്ചൻ യു കെ യിൽ പര്യടനത്തിനു എത്തിയിരിക്കുന്നത്.

ജൂണ്‍ 14 നു ഞായറാഴ്ച വൈകുന്നേരം 6:30 നു അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബ്ബാനക്ക് ശേഷം പരസ്പര സ്നേഹത്തിന്റെ ഏറ്റവും മഹത്തരവും, പുണ്യവും ആയ അവയവ ദാനത്തിന്റെ ദിവ്യ സന്ദേശം ചിറമേൽ അച്ചൻ നൽകുകയും, തൻറെ അനുഭവ ജ്ഞാനം പങ്കു വെക്കുകയും, അനുബന്ധ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതുമാണ്.

ബ്രോംലിയിൽ രണ്ടാം ഞായറാഴ്ചകളിൽ അർപ്പിക്കപ്പെടുന്ന സീറോ മലബാർ വിശുദ്ധ ബലിയിൽ തൻറെ ശരീരത്തിന്റെ ഭാഗം തന്നെ ബലിയായി സമർപ്പിച്ചു മാതൃക നൽകി ജീവിക്കുന്ന പുണ്യാത്മാവ്‌ എന്ന് വിശേഷിക്കപ്പെടുന്ന ചിറമേൽ അച്ചൻ ജൂണിലെ ശുശ്രുഷയിൽ
കാർമ്മികനായെത്തുന്നതു ഏറെ അനുഗ്രഹദായകമാവും എന്ന് സീറോ
മലബാർ ചാപ്ലിൻ ഫാ സാജു പിണക്കാട്ട്‌ കപ്പുചിൻ അഭിപ്രായപ്പെട്ടു. വിശുദ്ധ കുർബ്ബാനയിൽ പങ്കു ചേരുവാനും, ചിറമേൽ അച്ചൻ നല്കുന്ന മഹത്‌ സന്ദേശം ശ്രവിക്കുന്നതിനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സാജു അച്ചനും,കുർബ്ബാന സെൻറ്റർ കമ്മിറ്റിയും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സിബി മാത്യു:07412261169 ,
ബിജു ചാക്കോ:07794778252 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

സെൻറ് ജോസഫ്സ് ചർച്ച്, പ്ലിസ്റ്റൊലെയിൻ,ബ്രോമിലി,ബീആർ1 2 പീആർ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.