നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പിറന്നുവീണ ഇരട്ടസഹോദരന്മാരായ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ക്രിസ്തീയപുരോഹിതര്‍ മരണത്തിലും ഒന്നിച്ചു.സെന്റ് ബോണാവെഞ്ചര്‍ സെമിനാരിയില്‍ ദിര്‍ഘകാലം പ്രവര്‍ത്തിച്ച ജൂലിയന്‍ അഡ്രിയാന്‍ റൈസ്റ്റര്മാരാണ് 92ാം വയസ്സില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ സെന്റ് ആന്റണി ആശുപത്രിയില്‍ ജൂലിയന്‍ രാവിലെയും അഡ്രിയാന്‍ വൈകിട്ടുമാണ് മരിച്ചത്. 92 വര്‍ഷം നീണ്ട ജീവിതത്തില്‍ 12 മണിക്കൂറിന് താഴെ മാത്രമാണ് ഈ സഹോദരങ്ങള്‍ പിരിഞ്ഞിരുന്നത്.
ന്യൂയോര്‍ക്കിലെ ബഫല്ലോ സ്വദേശികളായ ഇവര്‍ പുരോഹിതരായി 65 വര്‍ഷം ഒരുമിച്ചു പ്രവര്‍ത്തിച്ചു. ജെറോംഇര്വിന് ദമ്പതികളുടെ മക്കളായി 1919 മാര്‍ച്ച് 27നായിരുന്നു ഇവരുടെ ജനനം. സെന്റ് ജോസഫ്സ് കൊളീജിയറ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് അധ്യയനം പൂര്‍ത്തിയാക്കിയ ഇരുവരും രണ്ടാംലോക മഹായുദ്ധ കാലത്ത് പട്ടാളത്തില്‍ ചേരാന്‍ ശ്രമിച്ചെങ്കെിലും കാഴ്ചക്കുറവ് കാരണം സാധിച്ചില്ല. ഒരാള്‍ക്ക് വലത്തേ കണ്ണിനും മറ്റേയാള്‍ക്ക് ഇടത്തേ കണ്ണിനുമായിരുന്നു കുഴപ്പം. പൗരോഹിത്യവൃത്തിയിലും ഇവര്‍ പത്ത് വര്‍ഷം മാത്രമാണ് വേറെ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചത്.
ജനനത്തിലും മരണത്തിലും ഒന്നിച്ച ഇരട്ടകളുടെ അന്ത്യനിദ്രയും തിങ്കളാഴ്ച സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ സെന്റ് മേരി അവര്‍ലേഡി ഓഫ് ഗ്രേസ് പള്ളിയില്‍ നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല