1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2015

സ്വന്തം ലേഖകന്‍: മലേഷ്യയില്‍ 139 അജ്ഞാത ശവക്കല്ലറകള്‍ കണ്ടെത്തി. അനധികൃത കുടിയേറ്റക്കാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി പോലീസ് സംശയം പ്രകടിപ്പിച്ചു. മലേഷ്യയിലെ വനമേഖലകളിലെ മനുഷ്യക്കടത്തു ക്യാമ്പുകളുടെ പരിസരങ്ങളിലായാണ് 139 ശവക്കല്ലറകള്‍ കണ്ടെത്തിയതായി മലേഷ്യന്‍ പൊലീസ് മേധാവി ഖാലിദ് അബൂബക്കര്‍ അറിയിച്ചത്.

അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനായി മനുഷ്യക്കടത്തു സംഘങ്ങള്‍ തായ്‌ലന്‍ഡ് അതിര്‍ത്തി പ്രദേശത്ത് സ്ഥാപിച്ച രണ്ടു ഡസനിലേറെ ക്യാമ്പുകളില്‍ കൊടുംപീഡനങ്ങള്‍ നടന്നതായി സംശയിക്കപ്പെടുന്നു. പീഡനങ്ങള്‍ക്കൊടുവില്‍ മരിച്ചവരെ കൊന്നു തള്ളിയതാണ് ഇപ്പോള്‍ കണ്ടെത്തിയ ശവക്കല്ലറകളെന്നാണ് പ്രാഥമിക നിഗമനം.

തെക്കന്‍ തായ്‌ലന്‍ഡിലേയും വടക്കന്‍ മലേഷ്യയിലെയും വനങ്ങളുടെ ഉള്‍പ്രദേശങ്ങള്‍ തെക്കന്‍ ഏഷ്യയില്‍ നിന്നുള്ള മനുഷ്യക്കടത്ത് സംഘങ്ങളുടെ വിഹാര രംഗമാണ്. ക്യാമ്പുകളില്‍ എത്തിയതില്‍ ഭൂരിപക്ഷവും മ്യാന്‍മാറിലെ പീഡനങ്ങളെ തുടര്‍ന്ന് പലായനം ചെയ്ത റോഹിങ്ക്യാ മുസ്ലീങ്ങളാവാനാണ് സാധ്യത.

മനുഷ്യക്കടത്തുകാര്‍ റോഹിങ്ക്യാ വംശജരുടെ കുടിയേറ്റത്തിന് നല്‍കുന്ന പ്രോത്സാഹനവും ഈ സംശയം ദൃഡമാക്കുന്നു. അന്വേഷണം ശക്തമാക്കുമെന്ന് പറഞ്ഞ അധികൃതര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഉടനെ കണ്ടെത്തുമെന്ന് ഉറപ്പും നല്‍കി.

തായ്, മലേഷ്യ അതിര്‍ത്തി മേഖലകളിലെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ 28 ക്യാമ്പുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അധികൃതര്‍ പരിശോധന ശക്തമാക്കിയതോടെ മനുഷ്യക്കടത്തു സംഘങ്ങള്‍ ഇവരെ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ സമുദ്രാതിര്‍ത്തിയിലും ഉപേക്ഷിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.