ടെയിലര്‍ സ്വിഫ്റ്റ് ലോകത്തെങ്ങും തരംഗമായി മാറുകയാണ്. ഷെയ്ക്ക് ഇറ്റ് ഓഫിന്റെ റെക്കോര്‍ഡ് വിജയം, ബില്ബോര്ഡ്സിലെ നേട്ടങ്ങള്‍ തുടങ്ങി ടെയിലര്‍ സ്വിഫ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ട്വിറ്ററില്‍ ഇപ്പോഴും ടെയിലര്‍ സ്വിഫ്റ്റ് ഹോട്ട് ടോപ്പിക്കാണ്.
ഫോര്‍ബ്സ് മാസിക പുറത്തു വിട്ടിരിക്കുന്ന ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയില്‍ ടെയിലര്‍ സ്വിഫ്റ്റും ഇടംപിടിച്ചിട്ടുണ്ട്. ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ചലാ മെര്‍ക്കല്‍ ഉള്‍പ്പെടെ ലോക ശക്തര്‍ക്കൊപ്പമാണ് നമ്മുടെ സ്വന്തം പോപ്പ് സിംഗറും ഇടം നേടിയിരിക്കുന്നത്. പട്ടികയിലെ ഏറ്റവം പ്രായം കുറഞ്ഞ വ്യക്തിയാണ് ടെയിലര്‍ സ്വിഫ്റ്റ്. പട്ടികയില്‍ 64ാം സ്ഥാനത്താണ് ടെയിലര്‍ സ്വിഫ്റ്റുള്ളത്.
ജസ്റ്റിന് ബീബറിന്റെ ഫാന്‍സ് ബീബേറിയന്സ് എന്ന് സ്വയം വിളിക്കുന്നത് പോലെ ടെയിലര്‍ സ്വിഫ്റ്റ് ഫാന്‍സ് ഇപ്പോള്‍ സ്വയം വിളിക്കുന്നത് സ്വിഫ്റ്റീസ് എന്നാണ്.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എയ്ഞ്ചലാ മെര്‍ക്കല്‍, രണ്ടാം സ്ഥാനത്ത് ഹിലാരി ക്ലിന്റണ്, മൂന്നാം സ്ഥാനത്ത് മെലിന്‍ഡാ ഗെയ്റ്റ്സുമാണ്.
നാല് ഇന്ത്യക്കാരാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. പെപ്സി കോയുടെ സിഇഒ – ഇന്ദ്രാ നൂയി (15), എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ അരുന്ദതീ ഭട്ടാചാര്യ (30), ഐസിഐസി മാനേജിംഗ് ഡയറക്ടര്‍ ചന്ദാ കൊച്ചാര്‍ (35), എച്ച്ടി മീഡിയ ചെയര്‍പേഴ്സണ്‍ ശോഭ്നാ ഭാരതിയ (93) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല