ഒരു പേരിലെന്ത് കാര്യമിരിയ്ക്കുന്നു. പുതുതായി വാങ്ങിയ ബോട്ടിന് ടൈറ്റാനിക് എന്ന് പേരിടുമ്പോള്‍ ബ്രിട്ടീഷുകാരനായ മാര്‍ക് വില്ക്കിസന് അതേ ചിന്തിച്ചിട്ടുണ്ടാവൂ. ലേശം അഹങ്കാരമാണെങ്കിലും തന്റെ പുതിയ കൊച്ചു ക്യാബിന് ക്രൂയിസര്‍ ബോട്ടിന് ടൈറ്റാനിക് എന്നു തന്നെ വില്സന് പേരിട്ടു.
എന്തായാലും ടൈറ്റാനിക്കെന്ന പേരിലുള്ള ശാപം വില്‍സനെയും വിട്ടൊഴിഞ്ഞില്ല. സെക്കന്റ് ഹാന്റ് ബോട്ടിന്റെ കന്നി യാത്ര തന്നെ ദുരന്തമായി. എന്നാല്‍ അറ്റ്ലാന്റിക്കിന് പകരം ഇംഗ്ലണ്ടിലെ വെസ്റ്റ് ബേ തുറമുഖത്താണ് വില്‍സന്റെ ടൈറ്റാനിക് മുങ്ങിത്താണത്.
പുതിയ ബോട്ടില്‍ മീന്‍ പിടിക്കാനാണ് വില്ക്കിന്സന് ഒറ്റയ്ക്ക് പോയത്. മീന്‍പിടിത്തം കഴിഞ്ഞ് തുറമുഖത്തേയ്ക്കടുത്ത ബോട്ടിന്റെ ഫൈബര്‍ ഗ്ളാസില്‍ വലിയ ദ്വാരമുണ്ടാവുകയും അധികം താമസിയാതെ മുങ്ങുകയുമായിരുന്നു. ഒരുപൊങ്ങുതടിയില് പിടിച്ച് കിടന്നാണ് വില്സന് ടൈറ്റാനിക് 2ന്റെ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.
എന്തായാലും വില്ക്കിസിന്റെ ബോട്ടിന് ടൈറ്റാനിക്കിനെപ്പോലെ കടലിന്റെ അടിത്തട്ടില്‍ എന്നെന്നേയ്ക്കുമായി വിശ്രമിയ്ക്കേണ്ട ഗതിേകടുണ്ടായില്ല. മുങ്ങിയ ബോട്ട് പുറത്തെടുത്ത് റിപ്പയര്‍ ചെയ്യാന്‍ കൊടുത്തിരിക്കുകയാണ്. ഇനിയിപ്പോള്‍ ടൈറ്റാനിക് 2 സിനിമയാക്കുമോയെന്ന് മാത്രമേ അറിയേണ്ടൂ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല