സ്വന്തം ലേഖകന്‍: ചൈനയിലെ തേനീച്ച മനുഷ്യന് ശരീരം പൊതിഞ്ഞത് 109 കിലോ തേനീച്ചകളെ ഉപയോഗിച്ച്. ചൈനീസ് പൗരനായ ഗാവോ ബിങ്കുവോയാണ് തേനീച്ചകളെ ഉപയോഗിച്ച് ശരീരം പൊതിയുന്ന കാര്യത്തില്‍ ലോക റെക്കോര്‍ഡിട്ടത്.
പുകയുന്ന ഒരു സിഗരറ്റും കടിച്ചു പിടിച്ച് ശാന്തനായി ഇരുന്ന ബിങ്കുവോയുടെ ശരീരം തേനീച്ചകളെ ഉപയോഗിച്ച് പൊതിയുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച ബിങ്കുവോയുടെ ദേഹത്ത് പറ്റിപ്പിടിച്ചത് ഏതാണ്ട് ഒരു കോടിയിലേറെ തേനീച്ചകളാണ്.
109 കിലോ ഭാരമുള്ള തേനീച്ചക്കൂട്ടത്താല് ശരീരം പൊതിയുന്നത് പുതിയ ഗിന്നസ് റെക്കോര്‍ഡുമായി. 85 കിലോ തേനീച്ചക്കൂട്ടമാണ് ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഗംഭീരപ്രകടനം. റാണി തേനീച്ചകളെ ആദ്യം ഗാവോയുടെ ശരീരത്തില്‍ വച്ചശേഷം ഇരമ്പുന്ന തേനീച്ചക്കൂട്ടത്തെ ഇട്ടുകൊടുക്കുകയായിരുന്നു. തേനീച്ചകള്‍ വന്നു പൊതിയാന്‍ തുടങ്ങിയതും രണ്ടായിരത്തിലേറെ തവണ കുത്തേറ്റു.
ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്. ശരീര ഉഷ്മാവ് 60 ഡിഗ്രിവരെ ഉയര്‍ന്നിട്ടും ഗാവോ പക്ഷേ പിടിച്ചു നിന്ന് പുതിയ റെക്കോര്‍ഡിട്ടു. തായന്‍ പട്ടണത്തില്‍ താമസിക്കുന്ന ഈ അന്പത്തഞ്ചുകാരന് കഴിഞ്ഞ 35 വര്‍ഷമായി തേനീച്ചകളുടെ കൂടെയാണ് ഊണും ഉറക്കവുമെല്ലാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല