അനീഷ് ജോണ്‍
ലെസ്റെര്‍ കേരള കമ്മ്യൂണിറ്റി ബാര്‍ ബിക്കു ഫാമിലി കുട്ടായ്മയും ഗംഭീരം ആയി . ആവേശം വരി വിതറിയ ആഘോഷം ആയി മാറിയ പരിപാടിയില്‍ നിരവധി അംഗങ്ങള്‍ കുടുംബ സമേതം പങ്കെടുത്തു . കഴിഞ്ഞ 25 നു ബാങ്ക് അവധി ദിനത്തില്‍ ഉച്ച തിരഞ്ഞു 2 മണിക്ക് ലെസ്റെര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയ മൈതാനത് സംഘടിപ്പിച്ച പരിപാടി ലെസ്റെര്‍ കേരള കമ്മു ണിറ്റിയുടെ പത്താം വര്‍ഷത്തിലെ ആദ്യ പരിപാടി എന്ന നിലക്ക് ശ്രദ്ധ നേടി . ഉച്ച കഴിഞ്ഞു 2 മണിക്ക് തന്നെ രജിസട്രെഷനോട് കുടി പരിപാടികള്‍ ആരംഭിച്ചു മുഴുവന്‍ കുരുന്നുകള്‍ക്കും മാതാപിതാക്കള്‍ക്കും പ്രസിഡന്റ് സോണി ജോര്‍ജ് സ്വാഗതം ആശംസിച്ചു . നിരവധി മത്സരങ്ങള്‍ പരിപാടിക്ക് അലങ്കാരം ആയി . കമ്മുണിറ്റി എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ബിന്‍സി ഷാജു , ഷിബു പാപ്പന്, റോയ് കാഞ്ഞിരത്താനം, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു. കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികള്‍ വയസ്സ് തിരിച്ചാണ് സംഘടിപ്പിച്ചത് , ചെസ്സ് മത്സരങ്ങള്‍ക്ക് നിരവധി കുട്ടികള്‍ പങ്കെടുത്തു .സമയ പരിമിതി മുലം മത്സരത്തിന്റെ ഫൈനല്‍ പിന്നിട് നടക്കും എന്ന് സെക്രടറി ജോര്‍ജ് കാട്ടം പള്ളി അറിയിച്ചു .
കാരംസ് കളിയില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു .കാരംസ് കളിയില്‍ ആവേശോജ്വലമായ പോരാട്ടം നടന്നു കാരംസ് കളിയില്‍ അമല്‍ ബിജു , അലന് ബിജു ഒന്നാം സമ്മാനം നേടിയപ്പോള്‍ തൊട്ടു പിന്നില്‍ ക്ലിന്‍സ് ഷാജു , അഷിന്‍ അനില്‍ സഖ്യം രണ്ടാം സമ്മാനത്തിനു അര്‍ഹര്‍ ആയി . മുതിര്‍ന്ന കുട്ടികള്‍ക്കായുള്ള ഓര്മ ശക്തി മത്സരത്തില്‍ അക്ഷയ ജേക്കബ് , റെമി ഏബിയും സമ്മാനം പങ്കിട്ടെടുത്തു. 8 വയസ്സിനു താഴെയുള്ളവരുടെ ഓര്‍മശക്തി മത്സരത്തില്‍
അലിന പല്ലാട്ടു മടവും .ഏന്‍ജെല്‍ റെജിയും സമ്മാനം നേടി .
പരിപാടികളുടെ സമാപനത്തിന്റെ ഭാഗമായി 8 ഓളം കുടുംബങ്ങള്‍ തമ്മില്‍ വാശിയേറിയ ക്വിസ് മത്സരം അരങ്ങേറി . ക്വിസ് മത്സരത്തില്‍ കൊവന്റ്രിയില്‍ നിന്നുള്ള ജോമോന് ജേക്കബ് നേതൃത്വം കൊടുത്തു നിശിതമായ ചോദ്യങ്ങളിലുടെയും സൗമ്യമായ ഉത്തരങ്ങളിലുടെയും ക്വിസ് മാസ്റ്റര്‍ ജോമോന് ലെസ്റെര്‍ കേരള കമ്മു ണിറ്റി അംഗങ്ങളുടെ പ്രത്യേക ബഹുമാനത്തിനു പാത്രം ആയി . ഷാജു & ബിന്‍സി കുടുംബം 41 പോയിന്റ് നേടി ഒന്നാം സമ്മാനം നേടിയെടുത്തു സോണി & ആനി കുടുംബം രണ്ടാം സമ്മാനം നേടിയെടുത്തു . വൈകുന്നേരത്തോടെ പരിപാടികള്‍ സമാപിച്ചു. ബാര്‍ ബിക്ക്വിനു അനില്‍ മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ ഏബി പള്ളിക്കര , ജോസ് തോമസ് , ഷാജു വര് ഗീസ്
ഷാജി ജോസഫ് , ജോര്‍ജ് ജോസഫ് , ബോബി എയെല്സ്റ്റോണ് , ബിജു മാത്യു , ജോസഫ് , അജയ് പെരുമ്പലത്ത് ആന്റ്റോ ആന്റണി , ജിബിന്‍ ജോണ്‍ . തുടങ്ങിയവര്‍ പങ്കു ചേര്‍ന്നു ബാര്‍ ബ്ബിക്കുവി നോടൊപ്പം രുചിയേറിയ ദോശയും ചട്നിയും . ഒമലേട്ടും ഒക്കെയ്യായി നാടന്‍ തട്ട് കട വിഭവങ്ങളും കുടിയായപ്പോള്‍ തിരക്കേറി കുട്ടികള്‍ക്കായി ഔട്ട് ഡോര്‍ ബൗന്‍സി കാസില്‍ പ്രത്യേകം ഒരുക്കിയിരുന്നു. ഈ വര്‍ഷത്തെ രണ്ടാമത്തെ പരിപാടിയായ കുട്ടികളുടെ അരങ്ങേറ്റം , പദം വാര്‍ഷികം ഉത്ഘാടനം ,ലെസ്റെര്‍ കേരള കമ്മു ണിറ്റി കോമ്ബ്ലിമെന്ററി സ്കൂള്‍ വാര്‍ഷികം എന്നിവ ഈ വരുന്ന ശനിയാഴ്ച 30 നു 3 മണിക്ക് നടക്കും എന്നും കമ്മിറ്റി അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല