അടുത്ത രണ്ട് വര്‍ഷത്തേക്ക് കല്യാണത്തെക്കുറിച്ച് ആലോചിയ്ക്കുന്നേയില്ലെന്ന് നടി ഭാവന. തത്കാലം അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിയ്ക്കാനാണ് തീരുമാനമെന്നും തൃശൂര്‍ക്കാരി പറയുന്നു.
മലയാളത്തിലെ രണ്ട് വമ്പന്‍ ചിത്രങ്ങളില്‍ നായികയായി അഭിനയിക്കുന്ന ഭാവന കോളിവുഡിലും ചുവടുറപ്പിയ്ക്കാനുള്ള ശ്രമത്തിലാണ്. അസ്സല്, ജയം കൊണ്ടേന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചെങ്കിലും തമിഴകത്ത് മുന്‍നിരയിലെത്താനുള്ള ഭാവനയുടെ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല.
തമിഴില്‍ നല്ല തിരക്കഥകളും കഥാപാത്രങ്ങളുമാണ് തേടുന്നതെന്ന് ഭാവന പറയുന്നു. തമിഴിനപ്പുറത്ത് സാന്‍ഡല്‍വുഡിലും ഭാവന സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഭാവനയുടെ ആദ്യ കന്നഡ ചിത്രമായ ജാക്കി യില്‍ മെഗാഹിറ്റായി മാറിയിരുന്നു. ഇതിന് പിന്നാലെ ഒരുപിടി ഓഫറുകളാണ് ഭാവനയ്ക്ക് ഇവിടെ നിന്നും ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല