1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2015


തോമസ് കെ ആന്റണി

മാമോദീസാ സ്വീകരിച്ചവരുടെ പ്രധാന കടമയായ സുവിശേഷവത്സരണം വഴിയായുള്ള വിശ്വാസ കൈമാറ്റം ഫ്രാന്‍സീസ് പാപ്പ വിഭാവനം ചെയ്ത നവസുവിശേഷവത്കരണം വഴി അടുത്ത തലമുറയ്ക്ക് സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രത്യാശയുടെയും വിശ്വാസം പകര്‍ന്നുകൊടുക്കുന്ന ശുശ്രൂഷ ജൂണ്‍ 20ന് എട്ടു മുതല്‍ നാലുവരെ ഫാ. ജോസ് അന്തിയാംകുളത്തോടൊപ്പം ഫാ. സോജി ഓലിക്കല്‍ നയിക്കും.

ജപമാല പ്രദക്ഷിണത്തോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ‘#ൈവസ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, ദൈവവചന പ്രഘോഷണം, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ്, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധനയും പ്രദക്ഷിണവും ഉണ്ടായിരിക്കും. കിഡ്‌സ് ഫോര്‍ കിംഗ്ഡം നയിക്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്.

വെസ്റ്റ്ഹാം ഫുഡ്‌ബോള്‍ സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗില്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ക്കിംഗ് സ്ഥലത്തിന്റെ വിലാസം: ണലേെവമാ എീീയേമഹഹ േെമറശൗാ, ഏൃലലി ടൃേലല,േ ഡുീേി ജമൃസ ഋ13 9അദ

പൊതുവായ വാഹനങ്ങളില്‍ വരുന്നവര്‍ അപ്ടണ്‍ പാര്‍ക്ക് ടൂബ് കൂടാതെ സ്ട്രാറ്റ്‌ഫോറഡില്‍നിന്നും 104-ാം ബസിലും അടുത്ത ടൗണുകളില്‍നിന്ന് 5, 58, 115, 147,330, 376 എന്നീ ബസുകളിലും കണ്‍വന്‍ഷന്‍ ഹാളില്‍ എത്തിച്ചേരാം.

ഹാളിന്റെ വിലാസം

Bolyen Banqueting, 11-13 Barking Road, E6 1PW

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. ജോസ് അന്തിയാംകുളം എംസിബിഎസ് 07472801507
കുര്യച്ചന്‍ 0789731934
ബെന്നി 07575208029

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.