സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത 26 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ ചൈന തൂക്കിക്കൊന്നു. സ്വന്തം വിദ്യാര്‍ത്ഥിനികളെ മോഹന വാഗ്ദാനങ്ങള്‍ നല്കി വലയിലാക്കി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രൈമറി ബോര്‍ഡിംഗ് സ്കൂള്‍ അധ്യാപകനെയാണ് തൂക്കിലേറ്റിയത്.
ഗാന്‍സു പ്രവിശ്യയിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായ ലീ ജിഷ്യുന്നാണ് തന്റെ വിദ്യാര്‍ത്ഥിനികളെ ദീര്‍ഘകാലം ലൈംഗികമായി ചൂഷണം ചെയ്തത്. 2011 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 4 വയസിനും 12 വയസിനും ഇടയില്‍ പ്രായമുള്ള 26 വിദ്യാര്‍ത്ഥിനികളാണ് അധ്യാപകക്ന്റെ കാമവെറിക്ക് ഇരയായത്.
ക്ലാസ് മുറിയിലും ടോയ്ലറ്റിലും സമീപത്തെ കുറ്റിക്കാട്ടിലും വെച്ചാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്. നേരത്തെ കീഴ്ക്കോടതി വിധിച്ച വധശിക്ഷ പരമോന്നത കോടതിയായ സുപ്രീം പീപ്പിള്‍സ് കോര്‍ട്ട് ശരിവച്ചതോടെയാണു ലീ ജിഷ്യുന്നെ തൂക്കിലേറ്റിയത്.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണെന്നും 2012, 14 കാലയളവില്‍ കുട്ടികള്‍ക്കെതിരായ പീഡനം സംബന്ധിച്ച 7,145 കേസുകളാണു കൈകാര്യം ചെയ്യേണ്ടി വന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല