നികുതി അടയ്ക്കാന്‍ വൈകുന്നവര്‍ക്ക് നൂറ് പൗണ്ട് പിഴ അടയ്ക്കണമെന്ന നിയമം ഭാഗീകമായി പിന്‍വലിക്കുന്നു. ന്യായീകരിക്കാന്‍ കഴിയുന്ന കാരണങ്ങള്‍ ബോധിപ്പിക്കാനുള്ളവര്‍ക്ക് ഇനി മുതല്‍ നൂറു പൗണ്ട് പിഴ അടയ്ക്കേണ്ട ആവശ്യമില്ല.
വന്‍കിട നികുതി വെട്ടിപ്പുകളും, ഭീമന് തുകകള്‍ നികുതി അടയ്ക്കാനുണ്ടായിട്ടും ഒഴിഞ്ഞു മാറുന്നവര്ക്കുമായിരിക്കും ഇനി പിഴ അടക്കേണ്ടി വരിക. നികുതി വകുപ്പില്‍ നിന്ന് ഡെയിലി ടെലിഗ്രാഫിന് ചോര്‍ന്നു കിട്ടിയ മെമ്മോയിലാണ് പുതിയ കാര്യങ്ങളുള്ളത്.
പത്ത് ലക്ഷത്തോളം എഴുത്തുകളാണ് എച്ച്എംആര്‍സി മറുപടി നല്‍കാതെ മാറ്റി വെച്ചിരിക്കുന്നത്. കോള്‍ സെന്ററുകളില്‍നിന്ന് പോലും ജീവനക്കാരെ ഇപ്പോള്‍ എഴുത്തുകള്‍ക്ക് മറുപടി കൊടുക്കുന്നതിനായി മാറ്റിയിരിക്കുകയാണെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സെല്‍ഫ് അസസ്മെന്റ് റിട്ടേണ്‍സിനുള്ള അവസാന തിയതി ജനുവരി 31 ആയിരുന്നു.
നികുതി ദായകരുടെ രീതികളെ സ്വാധീനിക്കുന്നതിനാണ് ഫൈന്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍, ആ പ്രയോജനം ഫൈന്‍ കൊണ്ട് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ന്യായമായ കാരണം ബോധിപ്പിക്കാനുള്ള ആളുകള്‍ക്ക് ഫൈന്‍ ഒഴിവാക്കി നല്കാന് തീരുമാനിച്ചിരിക്കുന്നതെന്ന് പത്രത്തിന് ചോര്‍ന്നു കിട്ടിയ മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല