സൈക്ലിംഗ് അപകടത്തെത്തുടര്‍ന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പ്രാദേശികസമയം 9.40ഓടെ ഫ്രാന്‍സ് അതിര്‍ത്തിപ്രദേശമായ ഷമോനിക്സിന് സമീപത്തു വച്ച് നടന്ന അപകടത്തില്‍ കെറിയുടെ കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഓഫീസും വൈറ്റ് ഹൗസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സിയോന്സിയറില് നടന്ന അപകടത്തിന് ശേഷം 71 കാരനായ കെറിയെ ഹെലികോപ്റ്ററില്‍ ജനീവ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു. കെറിയുടെ ഔദ്യോഗികസംഘത്തിലുള്ള മെഡിക്കല്‍ സംഘം സംഭവസ്ഥലത്തുണ്ടായിരുന്നു. കാലിന് മാത്രമെ പരുക്കുള്ളുവെന്നും എക്സ്റേയില്‍ പരുക്ക് ഗുരുതരമല്ലെന്നും കണ്ടെത്തിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
സൈക്ലിംഗിനിടെ അപകടം പറ്റിയതിനാല്‍ മാഡ്രിഡ്സ്പെയിന് സന്ദര്‍ശനങ്ങളും വൈകിട്ട് പാരീസില്‍ വച്ച് നടക്കാനിരുന്ന ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുമായുള്ള കൂടിക്കാഴ്ചയും റദ്ദാക്കി യു.എസിലേക്ക് തിരിക്കുന്ന കെറി ബോസ്റ്റണില്‍ ചികിത്സ തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല