1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2015

ജോസ് മാത്യു

ലിവര്‍പൂളിലെ ജനകീയ മലയാളി കൂട്ടായ്മയായ ലിവര്‍പൂള്‍ മലയാളി അസോസ്സിയേഷന്റെ (ലിമ) ഈ വര്‍ഷത്തെ ഓണം ‘ദേ..മാവേലി’ 2015 സെപ്തംബര്‍ മാസം 13ന് ഞായറാഴ്ച്ച പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു. യൂ.കെയിലെ ജനസമ്പന്നമായ ഓണാഘോഷങ്ങളില്‍ ഒന്നായ ലിമയുടെ ഓണം യൂ.കെ മലയാളികളുടെ മനസ്സില്‍ എന്നും നിലനിക്കുന്ന വിധം വ്യത്യസ്തമായ പ്രോഗ്രാമുകളാല്‍ വേറിട്ട് നില്‍ക്കുന്നു. 600ഓളം പേരാണ് ഓരോ വര്‍ഷവും ലിമയുടെ ഓണത്തിന് എത്തുന്നത്. ലിവര്‍പൂളിന് പുറത്ത് നിന്നുപോലും മുടങ്ങാതെ ലിമയുടെ ഓണാഘോഷത്തിന് മലയാളികള്‍ എത്തുന്നു എന്നത് തന്നെ ലിമയുടെ ഓണപ്രോഗ്രാമുകളുടെ മഹത്വം വിളിച്ചോതുന്നു. ഈ വര്‍ഷത്തെ ഓണവും പാരമ്പര്യം ചോരാതെ തന്നെ എന്നാല്‍ പ്രോഗ്രാമുകള്‍ പുതുമയോടെയും വ്യത്യസ്തതയോടെയും അവതരിപ്പിക്കുവാനുള്ള തിരുമാനത്തിലാണ് ലിമയുടെ ഭാരവാഹികളും അംഗങ്ങളും.

വിസ്റ്റണ്‍ ടൌണ്‍ഹാളില്‍ വച്ച് സെപ്തംബര്‍ 13നു രാവിലെ 11മണിയോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടികള്‍ വൈകിട്ട് 8 മണിയോടെ അവസാനിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും വിവിധങ്ങളായ കലാപരിപാടികളും ആസ്വദിക്കുവാനും ഓണം ആഘോഷിക്കുവാനുമായി എല്ലാ മലയാളികളേയും ലിമയുടെ ഓണാഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ. ഷാജു ഉതുപ്പും സെക്രട്ടറി ശ്രീ. ജോയ് ആഗസ്തിയും അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.