പ്രഭാതം മുതല്‍ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ജനസഞ്ജയത്തെ സാക്ഷിയാകി പ്രഖ്യാപിച്ച എല്ലാ പരിപാടികളും ചാരുതയോടെ അവതരിപ്പിച്ച് ഭക്ത മനസുകളില്‍ ഗുരുവായൂരപ്പാ ചൈതന്യത്തിന്റെ നിറമാല ചാര്‍ത്തി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഒന്നാമത് ഹിന്ദുമത പരിഷത്ത് പൂര്‍ണമായി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ശ്രീമതി ശശികല ടീച്ചര്‍, നടന്‍ ജയറാം അദ്ധേഹത്തിന്റെ പത്‌നി പാര്‍വതി, നടന്‍ ശങ്കര്‍ അദ്ധേഹത്തിന്റെ പത്‌നി ചിത്ര ലക്ഷ്മി, ബ്രിസ്‌റോള്‍ ലബരോടിരീസ് ഉടമ ടി. രാമചന്ദ്രന്‍, തുടങ്ങി ഒട്ടനവധി പ്രശസ്ത വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു പരിഷത്ത്. അടുത്ത വര്‍ഷത്തെ ഹിന്ദുമത പരിഷത്ത് 2016 മെയ് മാസം 1 നു നടത്തപ്പെടും.
ഉച്ചക്ക് 12:30 നു കേരളത്തിലെ ക്ഷേത്ര ആചാര പ്രകാരം കൊടി പൂജ ചെയ്തു മന്ത്ര ജപങ്ങളാല്‍ കൊടിയേറ്റം നടത്തി തുടങ്ങിയ പരിഷത്ത് ഇടമുറിയാതെയുള്ള വിവിധ പരിപാടികളാല്‍ സമൃദ്ധമായിരുന്നു. കൊടിയേറ്റ സമയത്ത് പരമ്പരാഗത രീതിയില്‍ ചെണ്ട കൊട്ടി മധു, രോഹിത് എന്നിവര്‍ വേദിയെ യഥാര്‍ത്ഥ ക്ഷേത്രമുറ്റമാക്കി മാറ്റി. ‘ഭജ ഗോവിന്ദം’ ആസ്പദമാകി പ്രശസ്ത നര്‍ത്തകി ജയപ്രഭ മേനോന്‍ അവതരിപ്പിച്ച മോഹിനിയാട്ടം, വിനോദ് നവധാര നേതൃത്വം കൊടുത്ത ഭക്തി ഗാനമേള എന്നീ പരിപാടികള്‍ ആദ്യമേ തന്നെ പരിഷത്തിന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. രാജേഷ് രാമനും മകള്‍ ലഷ്മി രാജേഷും ചേര്‍ന്ന് ഒരു പിടി നല്ല ഭക്തി ഗാനങ്ങള്‍ സദസിനു നല്‍കി. ഹൈന്ദവ ധര്‍മ്മം എന്നും സ്ത്രീ സാന്നിധ്യത്തിന് പ്രാധാന്യം നല്ക്കുനതാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ലണ്ടന്‍ ഹിന്ദു ഐക്യവേദി മഹിളാ വിഭാഗത്തിന്റെ ‘നവവിധ ഭക്തി’ എന്ന പരിപാടി അവതരണ മികവുകൊണ്ട് വേറിട്ടതായി. ഭാഗവതത്തില്‍ പരാമര്‍ശിച്ച നവവിധ ഭക്തിയെ അതിമനോഹരമായി ഒന്പത് വനിതകള്‍ വേദിയില്‍ അവതരിപ്പിച്ചു. ഡോക്ടര്‍ മിനിയുടെ നേതൃത്വത്തില്‍ ജയ അശോക്കുമാര്‍, ലത സുരേഷ്, ആര്യ അനൂപ്, രമണി പന്തലൂര്‍, കെ. ജയലക്ഷ്മി, താര അശോക്കുമാര്‍, സ്മിത നായര്‍, അപര്‍ണ വിജയകുമാര്‍ എന്നിവര്‍ വേദിയില്‍ അവതരിപ്പിച്ചു. അവതരണം ലളിതമായ ഭാഷയില്‍ തയാറാക്കിയ ശ്രീ വിജയകുമാര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. അതിനുശേഷം ഹ്രസ്വമായ പ്രഭാഷണത്തിലൂടെ അവതാരങ്ങളുടെ ശാസ്ത്രിയവശം ഡോക്ടര്‍ ശിവകുമാര്‍ സദസിനു മുന്നില്‍ അവതരിപ്പിച്ചു. ‘നെയാറ്റിന്‍ കരവാഴും കണ്ണാ നിന്‍ മുന്നിലൊരു’ എന്ന ഗാനം ആലപിച്ചു ശ്രീ സുധീഷ് സദാനന്ദന്‍ സദസിനു ഭക്തിയുടെ നിര്‍വൃതി പകര്‍ന്നു. ഭജനയില്‍ കണ്ണന്‍, സദാനന്ദന്‍, സിന്ധു രാജേഷ്, കെ. ജയലക്ഷ്മി, രമണി പന്തലൂര്‍, ആര്യ അനൂപ്, ഡോക്ടര്‍ മിനി, ലത സുരേഷ് എന്നിവര്‍ ആലപനത്തിലും, സ്മിത നായര്‍ ഹാര്‍മോണിയത്തിലും സാഗര്‍ സോഹന്‍ കീ ബോര്‍ഡിലും മധു ആഷ്‌ഫോര്‍ഡ് തബലയിലും യുദാന്‍ ശിവദാസ് മൃദംഗത്തിലും താളം തീര്‍ത്തു.
എന്താണ് സനാതനം എന്ന് വിശദീകരിക്കുന്ന സംസ്‌കൃത ശ്ലോകം ചൊല്ലികൊണ്ട് ജയലക്ഷ്മി, താര എന്നിവര്‍ പരിഷത്ത് അഥവാ പൊതു സമ്മേളനം ആരംഭം കുറിച്ചപ്പോള്‍ സദസ്സ് തിങ്ങി നിറഞ്ഞിരുന്നു. ഹ്രസ്വമായ സ്വാഗത പ്രസംഗം നടത്തി ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ ശ്രീ തെക്കുമുറി ഹരിദാസ് വിശിഷ്ട വ്യക്തികളെ വേദിയില്‍ പരിചയപെടുത്തി. ലണ്ടന്‍ ഹിന്ദു ഐക്യവേദി ആര്‍ക്കും എതിരല്ലെന്നും ആരോടും ഒരു തരത്തില്ലുള്ള മത്സരതിനില്ലെന്നും ശ്രീ ഹരിദാസ് വ്യക്തമായി പറഞ്ഞു. അതിനുശേഷം വേദിയില്‍ വന്ന ശ്രീ ശങ്കര്‍ വീണ്ടും ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വേദിയില്‍ വീണ്ടും വരാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണെന്ന് പറഞ്ഞു. ഒന്നാമത് ഹിന്ദുമത പരിഷതിനോടനുബന്ധിച്ചു ലണ്ടന്‍ ഹിന്ദു ഐക്യവേദി പുറത്തിറക്കിയ സ്മരണിക ബ്രിസ്‌റോള്‍ ലബോരടരീസ് ഉടമ ശ്രീ ടി. രാമചന്ദ്രന് നല്കികൊണ്ട് ശങ്കര്‍ നിര്‍വഹിച്ചു. തന്റെ ജീവിതാനുഭവങ്ങളില്‍ കൂടി നല്ലൊരു സന്ദേശം സദസിനു നല്കിയാണ് ശ്രീ ടി രാമചന്ദ്രന്‍ വേദിയില്‍ നിന്നും ഇറങ്ങിയത്. പിന്നീട് സംസാരിച്ച ശ്രീ ജയറാം വിദേശിയര്‍ തള്ളി കളഞ്ഞു കൊണ്ടിരിക്കുന്ന പലതിനെയും ഭാരതീയര്‍ സ്വികരിക്കുന്നതില്ലേ ആശങ്ക പങ്കുവെച്ചു അതോടൊപ്പം ലണ്ടന്‍ ഹിന്ദു ഐക്യവേദി സാക്ഷത്കരികാന്‍ ശ്രമിക്കുന്ന ക്ഷേത്രം എത്രയും വേഗം സഫലമാകട്ടെഎന്ന് ആശംസിച്ചു, പുതിയതായി ഉണ്ടാവുന്ന ക്ഷേത്ര മുറ്റത്ത് തന്റെ പഞ്ചാരിമേളം കൊട്ടാന്‍ ആഗ്രഹം ഉണ്ട് എന്നും പറഞ്ഞു. ക്ഷേത്രം നിര്‍മ്മികാന്‍ ആവശ്യമായ ധനശേഖരണത്തിന്റെ ഉത്ഘാടനം ആദ്യ സംഭാവന ശ്രീ ഹരിദാസിന് നല്കികൊണ്ട് ശ്രീ ജയറാം നിര്‍വഹിച്ചു. ആദ്യ സംഭാവന സ്വികരിച്ച ശ്രീ ഹരിദാസ് ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ ശ്രീ എം. എ . യുസഫലി £5001 നല്‍കി എന്ന ആശ്ചര്യ ജനകമായ വാര്‍ത്ത എല്ലാവരെയും അറിയിച്ചു. പരിഷത്തിന് മുന്നോടിയായി ലണ്ടന്‍ ഹിന്ദു ഐക്യവേദി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരങ്ങളുടെ ട്രോഫികള്‍ ശ്രീമതി പാര്‍വതി ജയറാം വിതരണം ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത് ഡോക്ടര്‍ ജഗദിഷ് ശര്‍മ്മ, സ്റ്റുവെര്‍റ്റ് കോളിന്‍സ് എന്നിവര്‍ ആശംസ നേര്‍ന്നു.
അതിനുശേഷം എല്ലാവരും അക്ഷമയോടെ കാത്തിരുന്ന ശശികല ടീച്ചറുടെ പ്രസംഗം ആയിരുന്നു. മിനിറ്റുകള്‍ നീണ്ട കരഘോഷതോടെയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കൂടിയായ ശ്രീമതി ശശികല ടീച്ചറെ സദസ് സ്വാഗതം ചെയ്തത്. തുടര്‍ന്നുള്ള ഒന്നര മണിക്കൂര്‍ നേരം എല്ലാ ശ്രദ്ധയും ടീച്ചറുടെ വാക്കുകളില്‍ ആയിരുന്നു. നിമിഷങ്ങള്‍ മാത്രം ദീര്‍ഘമുള്ള യു ട്യൂബ് വീഡിയോകളെ ആശ്രയിച്ച് ടീച്ചര്‍ക്ക് എതിരെ പ്രവര്‍ത്തിച്ച, ടീച്ചറുടെ യു കെ യിലെകുള്ള വരവിന്നെ തന്നെ തടസപെടുത്താന്‍ ശ്രമിച്ച എല്ലാവരെയും ഒരുപോലെ നിശബ്ധാരാക്കുന്നതായിരുന്നു ടീച്ചറുടെ പ്രസംഗം. ക്ഷേത്രം എന്ന സങ്കല്പം വിജയികണമെങ്കില്‍ ഹൈന്ദവ ഐക്യവും ഹിന്ദു ധര്‍മ്മവും ആദ്യം ഉണ്ടാകണമെന്നും അത്തരത്തില്‍ അല്ലാതെ ഉള്ള ക്ഷേത്രങ്ങള്‍ വെറും സ്റ്റഡി സെന്ററുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും മാത്രമേ ആകൂ എന്ന് എല്ലാവരെയും ടീച്ചര്‍ ഓര്‍മ്മിപിച്ചു. ടീച്ചറുടെ പ്രസംഗം മുഴുവനായും ഏതാനും ദിവസങ്ങള്‍ കൊണ്ട് യു ടുബില്‍ അപ്‌ലോഡ് ചെയ്യും എന്ന് ഭാരവാഹികള്‍ അറിയിച്ചു. ലണ്ടന്‍ ഹിന്ദു ഐക്യവേദിക്കുവേണ്ടി സുരേഷ്ബാബു പങ്കെടുത്ത എല്ലാവര്ക്കും നന്ദി പറഞ്ഞു. അതിനുശേഷം നടന്ന ദീപാരധനയോടെ ഒന്നാമത് ഹിന്ദുമത പരിഷത്ത് പൂര്‍ണതയിലേക്ക് എത്തുകയായിരുന്നു. ദീപാരാധനക്ക് ശേഷം പൂജകള്‍ക്ക് നേതൃത്വം നല്കിയ മുരളി അയര് കൊടി ഇറക്കി അടുത്ത പരിഷത്തിന്റെ തിയതിയും പ്രഖ്യാപിച്ചു. അടുത്ത കൊല്ലം അതായത് 2016 ഇല്‍ മെയ് മാസം 1 നു രണ്ടാമത്തെ ഹിന്ദുമത പരിഷത്ത് നടത്തും.
ഇനി എല്ലാവരും കാത്തിരിക്കുന്നത് ഈ മാസം അവസാനത്തെ ശനിയാഴ്ച (ജൂണ്‍ 27 നു) ഇതേ വേദിയില്‍ നടത്തപെടും എന്ന് പ്രഖ്യാപിച്ചിരിക്കുന്ന തത്ത്വ സമീക്ഷ യജ്ഞം ത്തിനു വേണ്ടിയാണ്. തത്ത്വ സമീക്ഷയില്‍ പങ്കെടുക്കാന്‍ ആരാധ്യനായ ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ സമ്മതം അറിയിചിടുണ്ട് എന്ന് ഭാരവാഹികള്‍ അറിയിച്ചു. അദ്ധേഹത്തെ കൂടാതെ കൂടുതല്‍ ആചാര്യന്‍ മാരെ ഉള്‍പെടുത്തി മറ്റൊരു ചരിത്രം രചിക്കാന്‍ ഒരുങ്ങുകയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല