യുക്മയുടെ ദേശീയ കായിക മേളയോടനുബന്ധിച്ച് നടത്തുന്ന റീജിയണല്‍ സ്‌പോര്‍ട്ട്‌സ് മീറ്റിന് ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍ ഒരുങ്ങിക്കഴിഞ്ഞു. ചെംസ്‌ഫോര്‍ഡിലെ സ്‌പോര്‍ട്ട്‌സ് ആന്റ് അത്‌ലറ്റിക്‌സ് സെന്ററാണ് ജൂണ്‍ 21 ന് റീജിയണിന്റെ കായിക മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. റീജിയണല്‍ പ്രസിഡന്റ് സണ്ണി മത്തായിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് കായിക മേള സംബന്ധിച്ച തീരുമാനമായത്. രാവിലെ 11 മണി മുതല്‍ നാലുമണിവരെയാണ് കായിക മത്സരങ്ങള്‍ നടക്കുക. റീജിയണിന്റെ കീഴിലുള്ള എല്ലാ അസോസിയേഷനൂകളെയും അണി നിരത്തിയുള്ള മാര്‍ച്ച് പാസ്റ്റിനെതുടര്‍ന്നായിരിക്കൂം കായിക മത്സരങ്ങള്‍ക്ക് തുടക്കമാവുക. റീജിയണല്‍ കായിക മേളയോടനൂബന്ധിച്ച് പ്രത്യേക ലോഗയും ഡിസൈന്‍ ചെയ്തിട്ടുണ്ട്.
മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാകുന്ന ഒന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും വ്യക്തിഗത മെഡലും, രണ്ടും മൂന്നൂം സ്ഥാനക്കാര്‍ക്ക് മെഡലുകളുമാണ് ലഭിക്കൂക. കൂടാതെ ഇവര്‍ക്ക് യുക്മ ദേശീയ കായിക മേളയില്‍ പങ്കെടുക്കുവാനൂള്ള അവസരവും ലഭിക്കൂം. ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന വിജയികള്‍ക്ക് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കാം. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷന് എവര്‍ റോളിങ്ങ് ട്രോഫി ലഭിക്കൂമെന്നതിനാല്‍ അസോസിയേഷനൂകള്‍ തമ്മില്‍ ഇഞ്ചോടിച്ച് മത്സരമാകും നടക്കുക. കായിക മേളയോടനൂബന്ധിച്ച് വടം വലി മത്സരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പൈസ് ലാന്‍ഡ് ഗ്രോസറി ആന്റ്‌നോര്‍വിച്ച് കാറ്ററിങ്ങ് സ്‌പോണ്‍സര്‍ചെയ്യുന്ന എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡുമായിരിക്കൂം വിജയിക്കുന്ന ടീം കരസ്ഥമാക്കൂന്നത്.
യുക്മ ദേശീയ കായിക മേളയുടെ അതേ നിയമാവലിയാണ് റീജിയണല്‍ കായിക മേളകള്‍ക്കൂം ബാധകമാവുക. കിഡ്‌സ്, സബ് ജ്യുനിയര്‍, ജ്യുനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.ആറ് വയസിന് താഴെയുള്ള മത്സര വിഭാഗമാണ് കിഡ്‌സ്, കൂടാതെ 35 വയസിന് മുകളിലേക്കാണ് സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ രാവിലെ പതിനൊന്ന് മണിയ്ക്ക് മുന്‍പായി എത്തിച്ചേര്‍ന്ന് പേരുകള്‍ റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. റീജിയണിലെ അംഗ അസോസിയേഷനൂകളുടെ പൂര്‍ണ്ണ പങ്കാളിത്തം റീജിയണല്‍ കമ്മറ്റി അഭ്യര്‍ത്ഥിക്കുന്നതായിപ്രസിഡന്റ് സണ്ണി മത്തായി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
സണ്ണി മത്തായി 07727 993229
ഓസ്റ്റിന്‍ സെബാസ്റ്റ്യന്‍ 07889 869216
ജെയിസണ്‍ നോര്‍വിച്ച് 07776 141528
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല