അനീഷ് ജോര്‍ജ്
ലെസ്റ്റെര്‍ കേരള കമ്മ്യൂണിറ്റി പത്താം വാര്ഷികവും കോ പ്ലി മേന്ററി സ്‌കൂള്‍ വാര്ഷികവും കുട്ടികളുടെ അരങ്ങേറ്റവും ആഘോഷം ആയി
. കഴിഞ്ഞ മെയ് 30 ന് 3 മണിക്ക് ബ്രൊന്‍സ്റ്റന്‍ വെസ്റ്റ് സോഷ്യല്‍ സെന്റെറില്‍ മഹനീയ ചടങ്ങില്‍ വെച്ചാണ് ഇത് നടന്നത് . പരിപാടികള്‍ക്ക് മുന്നോടിയായി ബ്രോന്‍സ്ട്ടന്‍ കമ്മ്യുനിറ്റി പോലീസ് നട ത്തിയ മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസസ് ഏറെ പുതുമ പുലര്‍ത്തി യു കെയില്‍ മലയാളി സമൂഹം മനസ്സിലാക്കേണ്ട നിരവധി കാര്യങ്ങള്‍ കമ്മ്യൂണിറ്റി പോലിസ് ചര്ച്ച ചെയ്തു . മലയാളി കമ്മ്യൂണിറ്റി പോലിസ് കുടിയായ ബിജു ചാണ്ടിയുടെ പ്രത്യേക അഭ്യര്ത്ഥന മാനിച്ചു പരിപാടികള്‍ക്ക് മുന്‍പായി ക്ലാസുകള്‍ നടത്താം എന്ന് ബ്രോന്‍സ്‌ട്ടോന്‍ പോലിസ് സമ്മതിക്കുക ആയിരുന്നു . അവരോടു സംശയങ്ങള്‍ പങ്കുവെയ്ക്കാനുമുള്ള അവസരം ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റി അംഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുതിയത്തില്‍ സന്തോഷം ഉണ്ട് എന്ന് പോലിസ് അറിയിച്ചു
പിന്നിട് 10)o വാര്‍ഷിക വര്‍ഷം ഉത്ഘാടനവും, സപ്ലിമെന്ററി സ്‌കൂള്‍ വാര്‍ഷികവും നടന്നു പരിപാടിക്ക് അനീഷ് ജോണ്‍ സ്വാഗതം ആശംസിച്ചു പ്രവാസി ലോകത്തെ അറിയപ്പെടുന്ന സാഹിത്യകാരന്‍ ശ്രി മുരുകേഷ് പനയറ ഉത്ഘാടനം നടത്തി . കമ്പ്‌ലിമെന്ടരി സ്‌കൂള്‍ വാര്ഷികത്തിന്റെ ഭാഗമായി റിപ്പോര്ട്ട് വായിക്കുകയുണ്ടായി .
ചടങ്ങില്‍ പ്രസിഡന്റ് സോണി ജോര്‍ജ് സെക്രടറി, ജോര്‍ജ് എടത്വ , ലെസ്‌റെര്‍ കൌണ്‍സില്‍ കമ്പ്‌ലിമെന്ടരി സ്‌കൂള്‍ കോ ഒര്ടിനടോര്‍ മിസ്സിസ് സര്‍വത് ഉജ്ര തുടങ്ങിയവര്‍ സംസാരിച്ചു പരിപാടിക്ക് റോയ് കാഞ്ഞിരത്താനം നന്ദി പറഞ്ഞു .പരിപാടിയില്‍ ട്രെഷരാര്‍ ഷിബു പാപ്പന്‍ വൈസ് പ്രസിഡന്റ് ബിന്‍സി ജോസ് തുടങ്ങിയവര്‍ സന്നിഹിതര്‍ ആയിരുന്നു പിന്നിട് ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റി യിലെ 22 കുരുന്നുകളുടെ ആദ്യ കലാപ്രകടനം നടന്നു മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ അവരുടെ അനുഗ്രഹങ്ങള്‍ ഏറ്റു വാങ്ങി ഗുരുവായ ശ്രിമതി രജനി പാലകലിന്റെ കൈകളില്‍ നിന്നും ചിലങ്ക ഏറ്റു വാങ്ങി . പിന്നിട് നിര്‍ദേശങ്ങള്‍ അനുസരിച്ച് അരങ്ങേറ്റം നടന്നു . 22 കുരുന്നുകള്‍ വര്‍ഷങ്ങള്‍
നീളുന്ന കലാ സപര്യസയുടെ തുടക്കം കരഘോഷത്തോടെ ലെസ്റ്റെര്‍ മലയാളികള്‍ ഏറ്റു വാങ്ങി . എല്ലാ ബാച്ചിലെയും കുട്ടികളുടെ നൃത്തം പരിപാടിക്ക് കുടുതല്‍ കൊഴുപ്പേകി . തികച്ചും സൌജന്യമായിരുന്നു പ്രവേശനം .ചടങ്ങില്‍ പങ്കെടുത്ത് മുഴുവല്‍ പേര്ക്ക് ചെറിയ ചായ സല്കാരവും തയാറാക്കിയിരുന്നു
ലെസ്റ്റെര്‍ കേരള കമ്മ്യൂണിറ്റി ഡാന്‍സ് കോ ഒര്‍ദിനെറ്റെര്‍സ് ആന്റ്റോ ആന്റണി , ജോസ്‌ന ടോജോ എന്നിവര്‍ ചേര്‍ന്ന് ഗുരുവായ ഡോക്ടര രജനി പാലക്കലിന് കമ്മ്യൂണിറ്റി യുടെ സ്‌നേഹോപഹാരം സമര്പ്പിച്ചു . കലാ ലോകത്തിലേക്ക് പിച്ച വയ്ക്കുന്ന 22 കുരുന്നുകളുടെ കലാ ജീവിതത്തിന് മുഴുവന്‍ മാതാപിതാക്കളുടെയും ലെസ്റ്റെര്‍ മലയാളികളും അനുഗ്രഹിച്ചു കൊണ്ട് ചടങ്ങുകള്‍ സമാപിച്ചു
അരങ്ങേറ്റം കുറിച്ച 22 കുട്ടികള്‍ ഇവരാണ്
/ അലിന പല്ലാട്ടുമഠം ., ആല്‍വിന്‍ ആന്റോ , അമേലിയ ജോണ്‍ ,എന്‌ജേല്‍ മേരി റെജി , അന്‌ജെലിട്ട ജോസഫ് , ആന്‍ മരിയ ജോണ്‍ , കതെറിന്‍ ജസ്റ്റിന്‍ ,എലന സ്ടാന്‌ലി , ജൈമി ജോണ്‍ , ജെസ്സിക്ക ജോണ്‍ , ലിഓണ ബിറ്റോ , ലോണ ജോര്‍ജ് , മാളവിക ജൈസണ്‍, മരിയ ജെയിംസ് ,ഒളിവിയ ബിറ്റോ ,റെമി എബി ,റിയ എബി ,റോഷിന്‍ സിബു , സാന്യ ബാബുരാജ് ,സ്‌നേഹ മേരി രജി , ടാന്യ ജോസഫ് ,താനിയ ബോബ്ബി .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല