മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍ (കെസിഎഎം) അംഗങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന ബാറബിക്യൂ പാര്‍ട്ടിയും സ്‌പോര്‍ട്‌സ് ഡേയും ശനിയാഴ്ച നടക്കും. വിതിംഗ്ടണ്‍ ഫാളോഫീല്‍ഡിലെ പ്ലാറ്റ്ഫീല്‍ഡ് പാര്‍ക്കില്‍ രാവിലെ 10 മുതലാണ് പരിപാടികള്‍.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായം അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചുള്ള മത്സരങ്ങളും ആവേശപൂര്‍വമായ വടംവലി മത്സരവും സ്‌പോര്‍ട്‌സ് ഡേയുടെ ഭാഗമായി നടത്തും. കഴിഞ്ഞ ആറു വര്‍ഷമായി നടന്നുവരുന്ന ബാര്‍ബിക്യൂ പാര്‍ട്ടിയിലും കായിക മത്സരങ്ങളിലും വീറും വാശിയോടുംകൂടിയാണ് ഏവരും പങ്കെടുത്തുവരുന്നത്. കുടുംബസമേതം എത്തി ഒരു ദിവസം മുഴുവന്‍ ആഘോഷമാക്കിമാറ്റുവാന്‍ ഏവരെയും അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണി, സെക്രട്ടറി നോയല്‍ ജോര്‍ജ് തുടങ്ങിയവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല