ബ്രിസ്റ്റോള്‍, ഇന്ത്യ പെന്തക്കൊസ്ത് ചര്‍ച്ച് എട്ടാമത് വാര്‍ഷിക കണ്വന്ഷന് ആത്മാവിന്റെ നിറവില്‍ അനുഗ്രഹപൂര്ണമായി സമാപിച്ചു. മേയ് 29ന് വൈകിട്ട് ആറിന് പാസ്റ്റര്‍ ബാബു സക്കറിയയുടെ അധ്യ1തയില്‍ കൂടിയ ആത്മീയ സമ്മേളനം റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യഹോവയുടെ ശബ്ദം വ്ള്ളെത്തിനു മീതെ മുഴങ്ങുന്നു. യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു (സങ്കീര്‍ത്തനം 29:3, 4 അടിസ്ഥാനമാക്കി സംസാരിച്ചു. തുടര്‍ന്നു വിവിധ യോഗങ്ങളില്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, പാസ്റ്റര്‍ എം.കെ. ജോര്‍ജ്, പാസ്റ്റര്‍മാരായ സി.ടി. ഏബ്രഹാം (റീജിയന് സെക്രട്ടറി), പാസ്റ്റര്‍ വാജന്‍ ചാക്കോ, ടി.ഇ. വര്‍ഗീസ്, സിസ്റ്റര്‍ ജയമ്മ വര്‍ഗീസ് എന്നിവര്‍ ദൈവവചനം സംസാരിച്ചു. ശനിയാഴ്ച രാവിലെ പൊതുസമ്മേളനഗ, പയപ്പ, സഹോദരി സമാജം എന്നിവയുടെ വാര്‍ഷിക സമ്മേളനം നടന്നു. പയപ്പ ടാലന്റ് ടെസ്റ്റില്‍ ഐപിസി ബ്രിസ്റ്റോള്‍ ചര്‍ച്ച് ഓവറോള്‍ ചാമ്പ്യന്മാര്ക്കുള്ള ട്രോഫി നേടി.
ഞായറാഴ്ച രാവിലെ സംയുക്ത ആരാധനയില്‍ പാസ്റ്റര്‍ ബാബു സക്കറിയ കര്തൃമേശയ്ക്കു നേതൃത്വം നല്കി. പാസ്റ്റര്‍ ജെയിംസ് ജോണിന്റെ നേതൃത്വത്തില്‍ റീജിയന് ക്വയര്‍ ഗാനശുശ്രൂഷ നടത്തി. ഇന്ത്യയില്‍നിന്നും ഇതര രാജ്യങ്ങളില്‍നിന്നും അനേക ദൈവമക്കളും ദൈവദാസന്മാരും പങ്കെടുത്തു. പാസ്റ്റര്‍മാരായ വിനോദ് ജോര്‍ജ്, ജോണ്‍ മാത്യു, മനോജ് ഏബ്രഹാം, സീജോ ജോയി, ബ്രദര്‍ കെ.ടി. തോമസ്, ബ്രദര്‍ സാം മാത്യു എന്നിവര്‍ വിവിധ യോഗങ്ങളില്‍ നേതൃത്വം നല്കി. മീഡിയ കണ്‍വീനര്‍ ബ്രദര്‍ ജോണ്‍ മാത്യു എല്ലാവര്ക്കും നന്ദി പറഞ്ഞു. ദൈവഹിതമായാല്‍ ഒന്‍പതാമത് വാര്‍ഷിക കണ്വന്ഷന് ലിവര്‍പൂളില്‍. ആത്മാവിന്റെ നിറവില്‍ അതുഗ്രഹപൂര്ണമായി എട്ടാമത് വാര്‍ഷിക കണ്വന്ഷന് സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല