യുകെയില്‍നിന്ന് നാടുകടത്തപ്പെട്ടവര്‍ക്ക് പോലും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ബലാത്സംഗം, കൊലപാതകം, മോഷണം, കള്ളക്കടത്ത് തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ രാജ്യത്ത്‌നിന്ന് പുറത്താക്കിയവര്‍ക്ക് വരെയാണ് സര്‍ക്കാര്‍ ബെനഫിറ്റ്‌സ് നല്‍കുന്നത്.
നികുതി ദായകരുടെ പണം ആര്‍ക്കൊക്കെയാണ് എന്തിനൊക്കെയാണ് നല്‍കുന്നത് എന്ന കാര്യത്തില്‍ സര്‍ക്കാരിന് ധാരണയില്ലെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍. എന്നാല്‍, വിദേശത്തുള്ളവര്‍ക്ക് എത്ര പണം നല്‍കിയിട്ടുണ്ടെന്ന കാര്യം അറിയില്ലെന്ന കാര്യം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക്‌സ് ആന്‍ഡ് പെന്‍ഷന്‍സ് സമ്മതിച്ചിട്ടുണ്ട്.
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ രാജ്യത്ത്‌നിന്ന് പുറത്താക്കിയ അബു ഖതാഡയുടെ കുടുംബം ഇപ്പോഴും ഒരാഴ്ച്ചയില്‍ 800 പൗണ്ട് ആനുകൂല്യം കൈപ്പറ്റുന്നുണ്ടെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാളെ ബ്രിട്ടണില്‍നിന്ന് നാടുകടത്തിയത്.
വിദേശികളായ ക്രിമിനലുകള്‍ ബ്രിട്ടീഷ് തെരുവുകളിലൂടെ സ്വാതന്ത്ര്യമായി നടക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മനുഷ്യാവകാശങ്ങള്‍ പരിഗണിച്ച് ജഡ്ജിമാര്‍ക്ക് ഇവരെ നാടുകടത്താന്‍ സാധിക്കാത്തതാണ് പ്രശ്‌നം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല