യൂറോപ്പിലെ വംശീയതയ്‌ക്കെതിരെയും ജുദ വിരോധത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ചുമതലക്കാരനായി ടോണി ബ്ലെയര്‍ ചുമതലയേല്‍ക്കും. ഇക്കാര്യം ഇന്ന് ബ്ലെയര്‍ തന്നെ പ്രഖ്യാപിക്കും. ഐക്യരാഷ്ട്ര സഭയുടെ മിഡില്‍ ഈസ്റ്റ് കൊണ്‍വോയ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ബ്ലെയര്‍ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.
യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ടോളറന്‍സ് ആന്‍ഡ് റീ കോണ്‍സിലിയേഷന്റെ ചെയര്‍മാന്‍ സ്ഥാനമാണ് ബ്ലെയര്‍ ഏറ്റെടുക്കാനൊരുങ്ങുന്നത്. വിദ്വേഷപ്രസംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ക്രിമിനല്‍ കുറ്റമാക്കുന്നതിനായി നിയമം പാസാക്കണമെന്ന് യൂറേപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സംഘടനയാണിത്. തീവ്രവാദത്തെ കുറിച്ച് പഠനം നടത്തുകയും ചരിത്ര പ്രാധാന്യമുള്ള സുന്നഗോഗുകളും, റിലീജിയസ് സ്‌കൂളുകളും സംരക്ഷിക്കുന്നതിന് ഫണ്ട് എത്തിച്ച് നല്‍കുന്നതും ഈ സംഘടനയാണ്.
മുന്‍ പോളിഷ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ക്വവ്‌സ്‌നോവ്‌സ്‌കിയും യൂറോപ്യന്‍ ജ്യൂവിഷ് കോണ്‍ഗ്രസ് പ്രസിഡന്റ് മോഷെ കാന്‍ഡറും ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല