ഒമ്പത് മാസങ്ങള്‍ക്കിടയില്‍ 10,000 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി യുഎസ്. ഇറാഖിലും സിറിയയിലും യുഎസ് സേന നടത്തിയ ആക്രമണങ്ങളിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് വൈറ്റ് ഹൗസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഐഎസ് കേന്ദ്രങ്ങള്‍ക്കുനേരെ യുഎസ് സേന ആക്രമണം നടത്തി വരികയായിരുന്നു. ഐഎസ് തീവ്രവാദികളെ എന്തു വിലകൊടുത്തും ഉന്മൂലനം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നേരത്തെ പറഞ്ഞിരുന്നു.
ഐഎസിനെ തകര്‍ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചു പോരാടണമെന്നും അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ലോകരാഷ്ട്രങ്ങളില്‍ അമേരിക്ക ക്യാമ്പയിന്‍ നടത്തുന്നുണ്ടായിരുന്നു. ഈ ക്യാമ്പയിന്‍ തുടങ്ങിയതിനുശേഷമാണ് 10,000 ഐഎസ് ഭീകരരെ വധിക്കാനായതെന്ന് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ടോണി ബ്ലിന്‍കിന്‍ പറഞ്ഞു.
സെപ്റ്റംബറില്‍ സിഐഎ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് 31,500 ഐഎസ് തീവ്രവാദികളാണുള്ളത്. ഇവരില്‍ മുന്നിലൊന്ന് പോരാളികളെ വധിക്കാനായെന്നും അദ്ദേഹം പറഞ്ഞു. ലോകത്തു നിന്നും ഐഎസിനെ പൂര്‍ണമായും തകര്‍ക്കുകയാണ് യുഎസ് സേനയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല