അനീഷ് ജോര്‍ജ്
ബോണ്‍മൗത്ത് : ജൂണ്‍ 13നു ബോണ്‍മൗത്തില്‍ നടക്കുന്ന ജനപ്രിയ പരിപാടിയായ മഴവില്‍ സംഗീതം സംഗീത നിശയില്‍ അവയവദാന മഹത്വം പ്രചരിപ്പിക്കുന്നതിന് ചിറമേലച്ചനോടൊപ്പം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ അജിമോള്‍ പ്രദീപ് , സ്വന്തം ശരീരം തന്നെ പകുത്ത് നല്കി നന്മയുടെ ആള്‍രൂപമായ യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍, യുക്മ ജനറല്‍ സെക്രെട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രീ സജീഷ് ടോം, യുക്മ സാംസ്‌കാരിക വേദി കണ്‍വീനറും നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രീ സി എ ജോസഫ്, യുക്മ കലാതിലകം മിന്നാ ജോസ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും.
യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തുന്ന ഗായകരുടെ ശ്രുതിമധുരമായ ഗാനങ്ങള്‍ക്ക് പുറമേ മഴവില്‍ സംഗീതത്തിന് നിറ ചാരുതയേകാന്‍ യുകെ മലയാളികളുടെ സ്വന്തം ലിറ്റില്‍ ഏന്ജല്‍സും വേദിയിലെത്തും. കാര്‍ഡിഫില്‍ നിന്നുമെത്തുന്ന ഈ മൂന്നു സഹോദരിമാരുടെ സംഗീത വിരുന്നിന് പുറമേ നിരവധി വേദികളില്‍ കഴിവ് തെളിയിച്ചിട്ടുള്ള സാലിസ്ബറി മലയാളി അസോസിയേഷന്റെ ലിറ്റില്‍ സ്റ്റാഴ്‌സും വിവിധ അസോസിയേഷനുകളില്‍ നിന്നുമുള്ള കലാകാരന്മാരും നൃത്തച്ചുവടുകളുമായെത്തും. അവയവ ദാന മാഹാത്മ്യത്തെക്കുരിച്ച്ചുള്ള കാമ്പയിനിങ്ങും സൗത്താംപ്ടണില്‍ നിന്നുള്ള അമ്മ ചാരിറ്റി പ്രവര്‍ത്തകരുടെ അമ്മ ഉത്പന്നങ്ങളുടെ വിപണനവും പരിപാടിയോടനുബന്ധിച്ച് നടക്കും.
പ്രമുഖ കലാകാരനായ ശ്രീ കനേഷ്യസ് അത്തിപ്പോഴിയില്‍ സംവിധാനം ചെയ്യുന്ന ഒരു ബിലാത്തി പ്രണയം എന്ന ചിത്രത്തിന്റെ ചിത്രീകരണവും മഴവില്‍ സംഗീത വേദിയില്‍ നടക്കുന്നതായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ബിലാത്തി പ്രണയത്തിലെ ചന്ദ്ര ലേഖ പാടിയ ഗാനത്തിന്റ്‌റെ ചിത്രീകരണമാണ് മഴവില്‍ സംഗീത വേദിയില്‍ ഷൂട്ടു ചെയ്യുവാന്‍ പോകുന്നത്.
യുകെയിലെ അറിയപ്പെടുന്ന ഗായകരില്‍ ഒരാളായ ശ്രീ അനീഷ് ജോര്ജിന്റെയും പത്‌നി ശ്രീമതി ടെസ്‌മോള്‍ ജോര്‍ജിന്റെയും ബോണ്‍മൗത്തിലെ ഒരു പിടി സംഗീതാസ്വാദകരുടെയും നേതൃത്വത്തില്‍ നടക്കുന്ന സംഗീത വിരുന്നിന് ഇക്കുറി വമ്പിച്ച ജനപിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ കൂടിയായ ശ്രീ അനീഷ് ജോര്‍ജിന് പിന്തുണയുമായി റീജിയണല്‍ പ്രസിഡന്റ് ശ്രീ സുജു ജോസെഫും ജെനറല്‍ സെക്രെടറി ശ്രീ കെ എസ് ജോണ്‍സണും അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.
ബോണ്‍മൗത്തിലെ വെസ്റ്റ് മൂര്‍ മെമ്മോറിയല്‍ ഹാളില്‍ ഉച്ചക്ക് മൂന്ന് മണിക്ക് ആരംഭിക്കുന്ന മഴവില്‍ സംഗീതത്തിന്റെ പ്രവേശനം തികച്ചും സൗജന്യമായിരിക്കും. വിശാലമായ സൗജന്യ പാര്‍കിങ്ങ് സൗകര്യത്തോടെ ഒരുക്കിയിരിക്കുന്ന വേദിയില്‍ മിതമായ നിരക്കില്‍ കേരളീയ ഭക്ഷണവും ലഭ്യമായിരിക്കും.
contact 07915061105
വേദിയുടെ വിലാസം
WEST MOOR MEMORIAL HAL
231 STATION ROAD
WEST MOOR, BOURNEMOUTH
BH22 0HZ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല