ലോകപ്രശസ്ത ഇന്ത്യന്‍ ചിത്രകാരന്‍ മഖ്ബൂല്‍ ഫിദാ ഹുസൈന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്നു പുലര്‍ച്ചെ 2.30ന് ലണ്ടനിലെ റോയല്‍ ബ്രാംപ്ടണ്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണമെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. 1915 സെപ്തംബര്‍ 17 ന് മഹാരാഷ്ട്രയിലെ പാന്തര്‍പൂരിലായിരുന്നു ജനനം.
ഹിന്ദു ദൈവങ്ങളുടെ നഗ്നചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ വിവിധയിടങ്ങളിലായി കേസുകളും ഭീഷണികളും വന്നതോടെ 2006 മുതല്‍ ഹുസൈന്‍ ദുബായിലും ലണ്ടനിലും പ്രവാസിജീവിതം നയിക്കുകയായിരുന്നു. സംഘപരിവാര്‍ സംഘടനകള്‍ പരസ്യമായി ഹുസൈനതിരെ രംഗത്തെത്തിയതോടെയാണ് ഹുസൈന്‍ പുറംരാജ്യങ്ങളില്‍ അഭയംപ്രാപിച്ചത്.
അടുത്തിടെ ഖത്തര്‍ പൗരത്വം ലഭിച്ചതിനെ തുടര്‍ന്ന് ഹുസൈന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടും മറ്റു പൗരത്വ രേഖകളും തിരിച്ചുനല്‍കിയിരുന്നു ഇന്ത്യ ഇരട്ട പൗരത്വം അംഗീകരിക്കാത്തതിനാല്‍ പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിച്ത്. 1996 ല്‍ ഫോബ്‌സ് മാസിക ഇന്ത്യയുടെ പിക്കാസോ പദവി നല്‍കി ആദരിച്ച ഹുസൈന് പത്മശ്രീ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.ലോകത്തിലെത്തന്നെ ഏറ്റവും വിലപിടിപ്പുള്ള ചിത്രകാരനായിരുന്നു ഹുസൈന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല