സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പരിപാടികള്‍ രാജ്യത്തെ ഭവനരഹിതരുടെ എണ്ണം കൂട്ടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 15 വര്‍ഷമായി ഇത്തരത്തിലൊരു പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ ഭവരഹിതരായ ആളുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണഎന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സാമ്പത്തിക മാന്ദ്യം പ്രധാന കാരണമായിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ ചില നടപടികളാണ് ഇതിന് ആക്കം കൂട്ടിയതെന്നാണ് വിശ്വസിക്കേണ്ടത്. മധ്യലണ്ടനിലാണ് ഭവനരാഹിത്യം കൂടുതലുള്ളത്. ഓരോ രാത്രിയിലും 100നും 200നും ഇടയ്ക്ക് ആളുകളാണ് പുറത്ത് കിടന്നുറങ്ങുന്നത്.
ഓരോ മാസവും 65ഓളം ആളുകളാണ് ഭവനരഹിതരായി എത്തിച്ചേരുന്നത്. കഴിഞ്ഞവര്‍ഷം 3673 ആളുകള്‍ ലണ്ടനില്‍ വീടില്ലാതെ അലഞ്ഞതായി പാസേജ് എന്ന സംഘടന പറയുന്നു. വെസ്റ്റ്മിനിസ്റ്ററാണ് ഇത്തരത്തില്‍ അലഞ്ഞുതിരിയുന്ന ആളുകളുടെ കേന്ദ്രമായിട്ടുള്ളത്. കണ്‍സര്‍വേറ്റിവിന്റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ ഇതിനെതിരേ നടപടിയെടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ തെരുവോരങ്ങളില്‍ ഉറങ്ങുന്നത് നിയമവിരുദ്ധമായി കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ തെരുവില്‍ അലഞ്ഞതിരിയുന്നതും അന്തിയുറങ്ങുന്നതും തടയാനായി ഒരു ബൈലോയുടെ കരടുരൂപം തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരേ നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
വീടില്ലാത്തവരെ ക്രിമിനലുകളായി മുദ്രകുത്തുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്നാണ് ചാരിറ്റി സംഘടനകള്‍ ആരോപിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല