സ്വന്തം ലേഖകന്‍: തല മാറട്ടെ എന്നുള്ളത് ഇനി മുതല്‍ ചിത്രകഥയിലെ വെറുമൊരു മന്ത്രം മാത്രമല്ല. തലയോട്ടിയും മാറ്റിവക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കക്കാരായ ഒരു സംഘം ഡോക്ടര്‍മാര്‍. തലയോട്ടിയും അതിനോടു ചേര്‍ന്നുള്ള ചര്‍മവുമാണ് വിജയകരമായി മാറ്റിവച്ചത്.
അപൂര്‍വമായ ശസ്ത്രക്രിയക്കു വിധേയനായത് അമേരിക്കയിലെ ഓസ്റ്റിനില്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്പറായ അമ്പത്തഞ്ചുകാരന്‍ ജയിംസ് ബോയ്‌സെനാണ്.
കഴിഞ്ഞ മാസം 22 നു ഹൂസ്റ്റണ്‍ മെഥഡിസ്റ്റ് ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയ. പതിനഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ ശസ്ത്രക്രിയയില്‍ ചെവിയില്‍നിന്നു രണ്ടര സെന്റീമീറ്റര്‍ മുകളില്‍ നെറുകയിലായി ഒരു തലയോട്ടിയെല്ലും അതിനോടു ചേര്‍ന്നുള്ള കോശങ്ങളും രക്തക്കുഴലുകളും ഡോക്ടര്‍മാര്‍ പുതുതായി വച്ചുപിടിപ്പിച്ചു.
കിഡ്‌നിയും ആഗ്‌നേയഗ്രന്ഥിയും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകള്‍കൂടി ഒപ്പം നടന്നു. ബോയ്‌സെനിന്റെ പുതിയ തലയോട്ടിയുമായി ശരീരം പൊരുത്തപ്പെട്ടു വരികയാണെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോ മൈക്കല്‍ ക്ലെബുക് പറയുന്നു. ഭാഗികമായ തലയോട്ടി മാറ്റിവക്കല്‍ ശ്രമങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും പൂര്‍ണമായ മാറ്റിവക്കല്‍ ഇതാദ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല