ഉച്ചക്ക് ഒരു മണിയോടെ പൂള്‍ നഗര സഭ കൗസിലര്‍മാരായ സാന്ദ്ര മൂര്‍ , ജിന്നി ഹോഡ്‌ജെസ് , മാരി ക്യുറി ഫണ്ട് ചെയര്‍ പെര്‍സണ്‍ വാല്‍ സാദി, സെക്രട്ടറി റോബര്‍ട്ട് , ഡോര്‍ സെറ്റ് റെയ്‌സ്, ഇക്വാലിറ്റി കൗണ്‍സില്‍ മേധാവി അദനന്‍ ചൗധരി, ഉപഹാര്‍ സെക്രട്ടറി അജിമോള്‍ പ്രദീപ്, യുക്ക്മ്മ ട്രഷറര്‍ ഷാജി തോമസ്,ഡി കെ സി ചാരിറ്റീസ് കോര്‍ഡിനേട്ടര്‍ ഷിബു ശ്രീധരന്‍, ഞങ്ങളുടെ സ്വന്തം റിസ മോള്‍ എന്നിവരെ വേദിയിലേക്ക് സ്വീകരിച്ച് ഡോര്‍ സെറ്റ് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ഷിബു ഫെര്‍ണാന്‍ഡസിന്റെ അധ്യക്ഷതയില്‍ പൊതു സമ്മേളനം ആരംഭിച്ചു. ഏവരും അക്ഷമരായി കാത്തിരുന്ന ഫാ ഡേവിസ് ചിറമേലിനെ ഡി കെ സി വൈസ് പ്രസിഡന്റ് എല്‍സി മാത്യു സ്വീകരിച്ചു. ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പാവപെട്ട രോഗികള്‍ക്ക് വേണ്ടി കിഡ്ണി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സൗജന്യ ഡായാലിസസ് നടത്തുന്നതിനും യൂ കെ യില്‍ ഉപഹാര്‍ എന്ന സംഘടനയക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു കൊണ്ട് ഡി കെ സി പ്രസിഡന്റ് ഷിബു ഫെര്‍ണാന്‍ഡസ് അധ്യക്ഷ പ്രസംഗം നടത്തി തുടര്‍ന്ന് പൊതു സമ്മേളനം ഫാ, ഡേവിസ് ചിറമേല്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യ്തു.
നന്മയുടെ പട്ടികയില്‍ ഇനി മുതല്‍ അവയവ ദാനം കൂടി ചേര്‍ക്കപെടണമെന്നും ജീവതത്തില്‍ ചിട്ടയായ സ്വഭാവം വളര്‍ത്തിയെടുക്കണമെന്നുമുള്ള സന്ദേശം നല്കിയ ചിറമേല്‍ അച്ചന്‍ തന്റെ സ്വത:സിദ്ധ ശൈലിയില്‍ ജനങ്ങളുമായി സംവേദിച്ചു. ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി സമൂഹത്തിനു നല്കുന്ന വലിയ സംഭാവനകളെ ചിറമേല്‍ അച്ചന്‍ അഭിനന്ദിച്ചു. തുടര്‍ന്ന് ഉപഹാറിനും ഡി കെ സി ചാരിറ്റീസിനും വിശിഷ്ട്ടതിഥികള്‍ ആശംസകള്‍ നേര്‍ന്നു.റിസമോള്‍ ചിറമേല്‍ അച്ചന് ഉപഹാരം നല്കി ആദരിച്ചു.
ഉപഹാര്‍ സെക്രട്ടറി അജിമോള്‍ പ്രദീപ് അവയവ ദാന ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. തുടര്‍ന്ന് നിരവധി പേര്‍ അവയവദാനത്തിനു സമ്മതമറിയിച്ചു. ബെന്നി ഏലിയാസ് പ്രോഗ്രാം കോര്‍ഡിനേറ്ററായും ജെറിന്‍ ചാമ്പന്നിയില്‍ ഫുഡ് കോര്‍ഡിനേറ്ററായും ഷിബു ശ്രീധരന്റെ നേതൃത്വത്തില്‍ ചാരിറ്റി കമ്മറ്റി അംഗങ്ങളും ഈ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.യുക്കമ സൗത്ത് ഈസ്റ്റ് റിജിയണ്‍ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അവതാരകനായ പരിപാടിയില്‍ അനിത ഗിരീഷ് പ്രാര്‍ത്ഥന ഗാനം ആലപിക്കുകയും ഡാന്റോ പോള്‍ സ്വാഗതവും ഷിബു ശ്രീധരന്‍ കൃതജ്ഞതയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല