1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2015

യുക്മ നാലാമത് ബാഡ് മിന്റോണ്‍ ടൂര്‍ണമെന്റു വാറ്റ് ഫോര്‍ഡില്‍ നിന്നുള്ള ലെനിന്‍ റാം സഖ്യം സ്വന്തമാക്കി . ഇന്നലെ ഒക്‌സ് ഫോര്‍ഡിലെ ഗ്രെഗോരി സ്‌കൂളില്‍ വെച്ച് നടന്ന ടൂര്‍ ണ മെന്റില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 24 കരുത്തേറിയ മത്സരാര്തികള്‍ ഏറ്റു മുട്ടി. മുന്‍ വര്‍ഷങ്ങളേക്കാള്‍ വ്യത്യസ്തം ആയി കൃത്യം ഒന്പതരയോടു കുടി തന്നെ നാല് കോര്‍ട്ടുകളില്‍ നെറ്റ് പ്രക്ടിസിനു ഇറങ്ങിയ താരങ്ങള്‍ യുക്മയുടെ അടുക്കും ചിട്ടയോടു കുടിയ സംഘാടക പാടവം വെളിവാക്കുന്നു . രാവിലെ പത്തു മണിയോട് കുടി യുക്മ സൌത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് സുജു ജോസെഫിന്റെ അധ്യക്ഷതയില്‍ കുടിയ ഉത്ഘാടന സമ്മേളനത്തിന് സൌത്ത് വെസ്റ്റ് റീ ജി യന്‍ വൈസ് പ്രസിഡന്റ് വര്‍ ഗീസ് ചെറിയാന്‍ സ്വാഗതം ആശംസിച്ചു . യുക്മ നാഷണല്‍ സെക്രടറി സജിഷ് ടോമും നാഷണല്‍ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പും ഔദ്യോഗികം ആയി ടൂര്‍ണമെന്റു ഉത്ഘാടനം ചെയ്തു. നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ടിറ്റോ തോമസും തോമസ് മാറാട്ട് കുളവും മുഖ്യ സംഘാടകര്‍ ആയ ടൂര്‍ണമെന്റന് നാഷണല്‍ ജോയിന്റ് സെക്രടറി ബിജു പന്നിവേലി , മിഡ് ലാന്റ്‌സ് റിജിയണല്‍ പ്രസിഡന്റ് ജയകുമാര്‍, ഈസ്റ്റ് ആഗ്ലിയ റീ ജിയന്‍ പ്രസിഡന്റ് സണ്ണി മോന്‍ മത്തായി ഒക്‌സ് മാസ് പ്രസിഡന്റ് രാജു റാഫേല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു . പിന്നിട് നാല് കോര്‍ട്ടുകളില്‍ വാശിയേറിയ മത്സരം നടന്നു .

വൈകുന്നേരം 6 മണിയോടെ കുടി വാശിയേറിയ മത്സരം അവസാനിച്ചു സമാപന സമ്മേളനത്തില്‍ യുക്മ ചലഞ്ചര്‍ ട്രോഫി ദേശിയ സെക്രടറി സജിഷ് ടോമില്‍ നിന്നും വിജയികളായ ലെനിന്‍ റാം സഖ്യം എറ്റു വാങ്ങി ( സ്‌കോര്‍ 21 16 / 18 21 / 21 11) . രണ്ടും മുന്നും നാലും സ്ഥാനക്കാര്‍ക്ക്
ദേശിയ ഉപാധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ് , ജോയിന്റ് സെക്രടറി ബിജു പന്നിവേലി , മുഖ്യ സംഘാടകരായ ടിറ്റോ തോമസ് , തോമസ് മാറാട്ട് കുളം , റിജിയണല്‍ പ്രേസിടെന്റുമാരായ ജയകുമാര്‍ , സണ്ണി മത്തായി, ഒക്‌സ്മാസ് നേതാക്കള്‍ ആയ രാജു റാഫേല്‍ , ഫിലിപ്പ് വര്‍ ഗീസ് തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ലെനിന്‍ റാം സഖ്യം ഒന്നാം സമ്മാനം ,ഒക്‌സ് ഫോര്‍ ഡില്‍ ജോണി ജിതിന്‍ സഖ്യം രണ്ടാം സ്ഥാനം നേടി , ക്രോയഡോണില്‍ നിന്നും വന്ന (അച്ഛന്‍ മകന്‍,) രാജിവ് ഷെയിന്‍ സഖ്യം മുന്നം സ്ഥാനം നേടിയപ്പോള്‍ , ഹരോയില്‍ നിന്നുള്ള ജോര്‍ജ് കളത്തില്‍ സിനു ജോര്‍ജ് സഖ്യം നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു . കൃത്യതയി സംഘടിപ്പിച്ച ബാഡ് മിന്റോണ്‍ ടൂര്‍ ണ മെന്റു പത്താം വര്‍ഷം ആഘോഷിക്കുന്ന ഒക്‌സ് മാസിന്റെ ചരിത്രത്തിലെ പൊന്‍ തൂവല്‍ ആയി , ദേശിയ ട്രേഷറാര്‍ ഷാജി തോമസ് എക്‌സിക്യൂട്ടീവ് അംഗം ആയ വര്‍ഗീസ് ജോണ്‍ , സൌത്ത് ഈസ്റ്റ് റി ജി യന്‍ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ളൈ , ഒക്‌സ്മസ് സെക്രടറി ജയകൃഷ്ണന്‍ , രാജേഷ് വാസു , വര്‍ ഗീസ് ഫിലിപ്പ് , ഐ പി ബിബി , പ്രിന്‌സ് മാത്യു , സിബി തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.