സ്വന്തം ലേഖകന്‍: ഏറെക്കാലം കൂടി ലാഭത്തിന്റെ ചിറകുകള് ഏറിയ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് സമ്മാനവുമായെത്തുന്നു. ഇനി മുതല്‍ യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജ് വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ കൊണ്ടു പോകാം.
എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ 30 കിലോ ഗ്രാം സൗജന്യ ബാഗേജ് ആനുകൂല്യം നിലവില്‍ വന്നതായി വിമാന കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഗള്‍ഫ്, മധ്യപൂര്‍വദേശം എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലാണ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.
ഈ വര്‍ഷം അവസാനം വരെയാണ് 30 കിലോ ബാഗേജ് ആനുകൂല്യം യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുകയെന്ന് ഗള്‍ഫ്, മധ്യപൂര്‍വദേശം, ആഫ്രിക്ക റീജിയണല്‍ മാനേജര്‍ മെല്വിന് ഡിസില്‍വ വ്യക്തമാക്കി.
ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തവര്‍ക്കും സൗജന്യ ബാഗേജ് ആനുകൂല്യം ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ ഇത്തരക്കാര്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് ഓഫീസുമായോ ട്രാവല്‍ ഏജന്റുമായോ ബന്ധപ്പെട്ട് അത് ഉറപ്പുവരുത്താനും നിര്‍ദ്ദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല