ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച സ്‌പോര്ട്‌സ് മീറ്റ് റീജിയണല്‍ പ്രസിഡഡ് അഡ്വ സിജു ജോസഫ് ഉദ്ഘാടനം ചെയ്തു.ഓരോ വര്‍ഷം കഴിയുമ്പോഴും മികച്ച പങ്കാളിത്തമാണ് കാണുവാന്‍ കഴിയുന്നത്.ഒരുപാട് പണം മുടക്കി നല്ല ജീവിത സൌകര്യത്തിനായി യുകെയില്‍ വന്നവരില്‍, അവരുടെ കുട്ടികളുടെ നല്ല നാളേയ്ക്ക് എന്ന ഒരു ഉദ്ദേശവും അതിന്റെ പിന്നിലുണ്ട്.കുട്ടികള്‍ക്ക് ട്യുഷന്‍ സെന്ററിലും ,കായിക ക്ഷമതയ്ക്കായി പണം നല്‍കി ക്ലബുകളില്‍ വിടുമ്പോഴും അവര്‍ക്ക് ഒരു പൊതുവേദി ഉണ്ടാക്കി കൊടുക്കേണ്ടത് മാതാപിതാക്കളുടെയും അതാത് അസോസിയേഷന്റെയും കര്‍ത്തവ്യവും കടമയുമാണ് ,ഇത് മനസ്സിലാക്കിയവര്‍ കാലത്തിന് ഒരുമുഴം മുന്‍പേ നടന്ന് നിങ്ങിയവരെയാണ് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ കായിക മേളയില്‍ എത്തിയത് എന്നതാണ് നാം കണ്ടത്.കൂടാതെ കുട്ടികളെകൊണ്ട് സമ്പന്നമായിരുന്നുവെന്നും ചടങ്ങില്‍ സംസാരിച്ച റീജിയണല്‍ പ്രസിഡണ്ട് പറഞ്ഞു.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല് സ്‌പോര്ട്‌സ് മീറ്റില്‍ ഓവറോള്‍ കിരീടം ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റനും വടം വലി ജേതാക്കളായി വാറിഗ്ടനും എവറോളിഗ് ട്രോഫി കരസ്ഥമാക്കി.മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ചവച്ചത്.
വാശിയേറിയ വടം വലി മത്സരത്തില്‍ വാറിഗ്ന്‍ടന്‍ മലയാളി അസോസിയേഷന്‍ ഒന്നാം സ്ഥാനം നേടി പുതിയതായി ഏര്‍പ്പെടുത്തിയ എവറോളിഗ് ട്രോഫിയും 100 പൌണ്ട് ക്യാഷ് പ്രൈസും കരസ്ഥമാക്കി.രണ്ടാം സ്ഥാനം നേടിക്കൊണ്ട് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ (MMA) പുതിയതായി ഏര്‍പ്പെടുത്തിയ റണ്ണറപ്പ് എവറോളിഗ് ട്രോഫിയും 50 പൌണ്ട് ക്യാഷ് പ്രൈസും കരസ്ഥമാക്കി. പ്രിയ ആനന്ദ് ,ക്രിസ്റ്റി തങ്കച്ചന്‍, എല്‍വിന്‍ ലൈസണ്‍ ,ലൈസണ്‍ ,ബെന്നി ജോണ്‍ എന്നിവരെ വ്യക്തിഗത ചാമ്പ്യന്‍മ്മാരായി തെരഞ്ഞെടുത്തു.
ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ട്രോഫികളും രണ്ടാം സ്ഥാനം നേടിയവര്‍ക്ക് മെഡലുകളും,സ്ഥാനം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു.സ്‌പോര്ട്‌സ് മീറ്റില്‍ ഓവറോള്‍ കിരീടം നേടിയ ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റണ് എവറോളിംഗ് ട്രോഫി നല്കി ആദരിച്ചു.
പ്രകൃതി രമണീയത ഒത്തു ചേര്‍ന്ന വാറിഗ്ടനിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂള്‍ മത്സരാര്‍ത്തികള്‍ക്കും കൂടെയെത്തിയവര്‍ക്കും ആസ്വാദനത്തിന് മാറ്റ് കൂട്ടി.അഞ്ച് മണിയോടെ അവസാനിച്ച മത്സരങ്ങളുടെ സമ്മാനദാന ചടങ്ങില്‍ റീജിയണല്‍ പ്രസിഡഡ് അഡ്വ: സിജു ജോസഫ്, സിക്രട്ടറി ഷിജോ വഗ്ഗീസ് ,ട്രഷറര്‍ ശ്രീ ലൈജു മാനുവല്‍ ,വൈസ് പ്രസിഡഡ് ജോബ് ജോസഫ് ,ആതിധേയത്വം വഹിച്ച ആസോസിയെഷന്‍ വൈസ് പ്രസിഡണ്ട് ശ്രീമതി ശ്രീദേവി ,സിക്രട്ടറി സുനില്‍ മാത്യു എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സ്‌പോര്‍ട്‌സ് മീറ്റിന് ആശംസയര്‍പ്പിക്കാനായി യുക്മ നാഷണല്‍ കമ്മറ്റിയംഗം ശ്രീ ദിലീപ് മാത്യുവും എത്തിയിരുന്നു തുടര്‍ന്ന് എല്ലാവിധ പിന്തുണയും നല്കി ആദ്യാവസാനം മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.
യുക്മ നാഷണല്‍ ജോയിന്റ് സിക്രട്ടറി ശ്രീമതി ആന്‍സി ജോയി ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.കൂടാതെ വിവിധ അസോസിയേഷന്‍ പ്രസിഡണ്ടുമാരായ ഡോ.ആനന്ദ്( ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റന്‍) പോള്‍സണ്‍ തോട്ടപ്പിള്ളി (മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷ),കുരിയന്‍ ജോര്‍ജ്(ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍) ഷാജു ഉതുപ്പ്(ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍) ജോണ്‍ മൈലാടിയില്‍ (ട്രഷറര്‍ വിഗന്‍ മലയാളി അസോസിയേഷന്‍) ജോയി അഗസ്തി (സിക്രട്ടറി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍) എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കുകയും മത്സരങ്ങള്‍ക്ക് നേതൃത്വം നല്കുകയും ചെയ്തു.
ജൂലൈ 18 ന് ബെര്‍മിഗ്ഹാമില്‍ നടക്കുന്ന യുക്മ നാഷണല്‍ സ്‌പോര്ട്‌സ് മീറ്റില്‍ റീജിയണല് മത്സരങ്ങളില് വ്യക്തിഗത ഇനങ്ങളില് ആദ്യ മൂന്നു സ്ഥാനങ്ങളില് എത്തിയവര്ക്കും ഗ്രൂപ്പ് ഇനങ്ങളില് ആദ്യ രണ്ടു സ്ഥാനങ്ങളില് എത്തിയവര്ക്കും നാഷണല് മത്സരങ്ങളില് യോഗ്യത നേടിയവരാണ്.
സ്‌പോര്‍ട്‌സ് മീറ്റിന്റെ മുഖ്യ സ്‌പോന്‍സര്‍മാരിലൊരാളായ നെപ്റ്റിയൂന്‍ ട്രാവല്‍സ് യുകെയില്‍ അറിയപ്പെടുന്ന ഒരു ട്രാവല്‍ ഏജന്‍സിയാണ്,മറ്റൊരു സ്‌പോന്‍സറായ ബീ വണ്‍ യുകെ അറിയപ്പെടുന്ന ഒരു കമ്പനിയാണ്.ഈ കമ്പനിയുടെ കാര്‍ഡ് ഉപയോഗിച്ച് ബില്ല് അടയ്ക്കുകയോ സാധനം വാങ്ങുകയോ ചെയ്യുന്നവര്‍ക്ക് 8 ശതമാനം വരെ ഡിസ്‌കൌണ്ട് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.മറ്റൊരു സ്‌പോന്‍സറായ ഫസ്റ്റ്‌റിഗ് ഒന്‍ലൈന്‍ ട്യുഷന്‍ യുകെയിലെ അറിയപ്പെടുന്ന ഒരു സ്ഥാപനമാണ്.ഇവരുടെ സഹായ സഹകരങ്ങള്‍ സ്‌പോര്‍ട്‌സ് മീറ്റിന് കൂടുതല്‍ മാറ്റ് നല്കി.
നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്‌പോര്ട്‌സ് മീറ്റ് വിജയപ്രദമായി നടത്താന്‍ ആധിതേയത്വം വഹിച്ച വാറിഗ്ടന്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ടും റീജിയന്‍ സിക്രട്ടറിയുമായ ഷിജോ വര്‍ഗ്ഗീസ് ചടങ്ങില്‍ നന്ദിയര്‍പ്പിച്ചു സംസാരിച്ചു. മത്സരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും അവരെ സപ്പോര്‍ട്ട് ചെയ്യാനെത്തിയവര്‍ക്കും,സ്‌പോണ്‍സര്‍ ചെയ്തവരെയും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കമ്മറ്റിക്ക് വേണ്ടി സിക്രട്ടറി ഷിജോ വര്‍ഗ്ഗീസ് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല