യുക്മ മിഡ്‌ലാണ്ട്‌സ് റീജനിലെ കരുത്തുറ്റ അംഗ സംഘടനയായ മിഡ്‌ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (മൈക്ക) അംഗങ്ങളില്‍ നിന്നും യുക്മ ദേശീയ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സമാഹരിച്ച നേപ്പാള്‍ ദുരിതാശ്വാസ നിധി റീജണല്‍ നേതൃത്വത്തിന് കൈമാറി.07.06.2015 ഞായറാഴ്ച ഡഡ്‌ലിയില്‍ ചേര്‍ന്ന മൈക്ക എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ വച്ച് പ്രസിഡന്റ് ജോണ്‍ മുളയിങ്കല്‍ യുക്മ റീജിയണല്‍ പ്രസിഡണ്ട്, ശ്രീ ജയകുമാര്‍ നായര്‍ക്ക് തുക കൈമാറി.
യുക്മ റീജണല്‍ ആര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ സന്തോഷ് തോമസ്,മൈക്ക സെക്രട്ടറി ടിന്റസ് ദാസ്,ട്രഷറര്‍ തോമസ് ജോസഫ്, വൈസ് പ്രസിഡന്റ് സുജ ബാബു,ജോയിന്റ് സെക്രട്ടറി സിജി സന്തോഷ്,കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് മാത്യു,നോബി ബിനു,സുനിത നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
റീജനീലേ മറ്റു അസോസിയേഷനുകള്‍ വരും ദിവസങ്ങിളില്‍ അവരവരുടെ വിഹിതം റീജനല്‍ കമ്മിറ്റിക്കു കൈമാറും. തുടര്‍ന്ന് . .അപ്പീല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റീജനില്‍ നിന്നും സമാഹരിക്കുന്ന തുക ഡിസാസ്‌റ്റെര്‍ എമര്‍ജന്‍സി കമ്മിറ്റിയിലേക്ക് എത്തിക്കുന്നതിനായി യുക്മ ദേശീയ നേതൃത്വത്തിന് കൈമാറും.അതോടൊപ്പം അംഗ സംഘടനകളില്‍ നിന്നും സമാഹരിച്ച തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് റീജണല്‍ ചാരിറ്റി കോ ഓര്‍ഡിനെറ്റര്‍ ജോണ്‍സന്‍ യോഹന്നാന്‍ അറിയിച്ചു.
യുകെ മലയാളികളുടെ ജനകീയ സംഘടന എന്ന നിലയില്‍ യുക്മയ്ക്കുള്ള സ്വാധീനത്തിന്റെ നേര്‍ക്കാഴ്ചയാണ് നേപ്പാള്‍ ചാരിറ്റിയിലൂടെ വെളിവാകുന്നതെന്ന് യുക്മ റീജണല്‍ പ്രസിഡണ്ട് ജയകുമാര്‍ നായര്‍ അഭിപ്രായപ്പെട്ടു.ദേശീയ നേതൃത്വത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ഈ സംരംഭം വന്‍ വിജയമാക്കിയ മൈക്ക അംഗങ്ങളെ യുക്മ റീജണല്‍ സെക്രട്ടറി ഡിക്‌സ് ജോര്‍ജ് ,ട്രഷറര്‍ സുരേഷ് കുമാര്‍,വൈസ് പ്രസിഡണ്ട് എബി ജോസഫ്, റീജണല്‍ ആര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ സന്തോഷ് തോമസ് എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല