ജോസ്മോൻ കമ്മട്ടിൽ
ഇറ്റലിയിലെ ഏററവും വലിയ പ്രവാസി സംഘടനയായ അലിക്ക് ഇറ്റലിക്ക് പുതിയ ഭരണ സമിതി നിലവില്‍ വന്നു . ജൂണ്‍ ഏഴിന് റോമില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ആയി ശ്രീ തോമസ് ഇരുമ്പന്‍ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം നിലവില്‍ ഓ ഐ സി സി ഇറ്റലിയുടെ കോര്‍ഡിനേറ്റര്‍ ആണ് . വൈസ് പ്രസിഡന്റ് ആയി ജോഷി ഓടാട്ടില്‍ ,സെക്രട്ടറി സജി തട്ടില്‍ ,ജോയിന്റ് സെക്രട്ടറി എബിന് പാരിക്കാപ്പള്ളി ,
ട്രഷറര്‍ രാജു കള്ളിക്കാടന് എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.
ഭരണ സമിതിയിലെ മറ്റു കമ്മറ്റി അംഗങ്ങളെ ആറ് സോണുകളില്‍ നിന്നും ഉടന്‍ തെരഞ്ഞെടുക്കുന്നതാണെന്ന് പ്രസിഡന്റ് അറിയിച്ചു .
പുതിയ ഭരണ സമിതിയുടെ ആദ്യ മീറ്റിംഗില്‍ ഇറ്റലിയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങള്‍ പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല