1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2015

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിന്റെ നൊവേനയും ദിവ്യബലിയും ഇന്ന് നടക്കും. നോര്‍ത്തെന്‍ഡനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ രാത്രി ഏഴു മുതലാണ് തിരുകര്‍മങ്ങള്‍. ഫാ. റോബിന്‍സണ്‍ മെല്‍ക്കിസിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയെ തുടര്‍ന്നാണ് നൊവേനയും മറ്റ് തിരുകര്‍മങ്ങളും നടക്കുക.

ഉണ്ണിയേശുവിന്റെ വിശ്വസ്ത സ്‌നേഹിതനും അശരണര്‍ക്കും ആലബഹീനര്‍ക്കും എന്നും താങ്ങായി നിലകൊണ്ട് അനുഗ്രഹങ്ങള്‍ ചൊരിയുന്ന വിശുദ്ധ അന്തോനീസിന്റെ നൊവേനയില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം:

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.