ദോഹ. ഓരോ മനുഷ്യന്റേയും ഉള്ളില്‍ സവിശേഷമായ ഒരു അഭിനിവേശമുണ്ടെന്നും ആ അഭിനിവേശം തിരിച്ചറിഞ്ഞ് മുന്നേറുകയാണ് ജീവിതം സന്തോഷകരവും വിജയകരവുമാകുന്നതിന്റെ രസതന്ത്രമെന്ന് ഇന്റര്‍നാഷണല്‍ മൈന്റ് പവര്‍ ട്രെയിനറും സക്‌സസ് കോച്ചുമായ സി എ റസാക്ക് അഭിപ്രായപ്പെട്ടു. ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതവിജയമെന്നത് സാമ്പത്തിക വിജയമല്ല. മനസിന്റെ അനുഭൂതികളും ആനന്ദവും നേടിയെടുക്കുക.യും ഓരോരുത്തരും അവനവന്റെ പാട്ടു പാടുകയും ചെയ്യുന്ന അവസ്ഥയാണ്. എന്നാല്‍ പലപ്പോഴും മിക്കവരും മറ്റുള്ളവരുടെ പാട്ടുപാടാന്‍ നിര്‍ബന്ധിക്കപ്പെടുന്നതാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നത്.
പ്രവാസി മലയാളികളിലേറേ പേരിലും പിരിമുറുക്കവും ടെന്‍ഷനും അധികരിച്ചു വരികയാണ്. അത് കുടുംബത്തിലും സമൂഹത്തിലുമുള്ള ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുകയും ചെയ്യുന്നുണ്ട്. രക്ഷിതാക്കളും മക്കളും തമ്മിലും തൊഴിലാളികളും തൊഴിലുടമകളും തമ്മിലും സംഘടനാ പ്രവര്‍ത്തകരും നേതാക്കളും തമ്മിലുമുള്ള ബന്ധത്തിലുള്ള വിള്ളലുകള്‍ പിരിമുറക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ബന്ധങ്ങള്‍ ഊഷ്മളവും താളാത്മകവുമാകുമ്പോഴാണ് ആരോഗ്യകരവും സന്തോഷകരവുമായ ജീവിത പശ്ചാതലം രൂപപ്പെടുത്തിയെടുക്കാനാവുക. ഈ പശ്ചാത്തലത്തിലാണ് ജീവിതം മധുര സംഗീതം പരിപാടി ശ്രദ്ധേയമാകുന്നത്. വ്യാഴാഴ്ച വൈകുന്നേരം എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂളില്‍ നടക്കുന്ന പരിപാടി തികച്ചും സൗജന്യമാണ്.
മാനസികാരോഗ്യവും മോട്ടിവേഷനും പോസിറ്റീവ് എനര്‍ജിയുമൊക്കെ സമന്വയിപ്പിച്ചുസംഘടിപ്പിക്കുന്ന മൈന്റ് ട്യൂണ്‍ പരിപാടികള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നു എന്നതാണ് ഈ രംഗത്ത് തനിക്ക് ഏറ്റവും വലിയ പ്രചോദനം.
അനുദിനം പുതുമയുള്ള ദാമ്പത്യം, ബിസിനസ് രംഗത്ത് കുതിച്ചുയരാനുള്ള വഴികള്‍, തൊഴിലിലെ ആത്മസായൂജ്യം, നല്ല ആരോഗ്യവും മികച്ച സൗഹൃദങ്ങളും, സന്തോഷത്തിലൂടേയും ആഹ്ലാദത്തിലൂടേയും സംതൃപ്തിയിലൂടേയും ഓരോ നിമിഷവും മനസ്സിന് ശാന്തി തുടങ്ങി ആഗ്രഹങ്ങള്‍ സഫലമാകാന്‍ ട്യൂണ്‍ ചെയ്ത മനസ്സിനാണ് സാധിക്കുകയെന്ന് തിരിച്ചറിയാനും മനസ്സിന്റെ താളം ശരിയായി ചിട്ടപ്പെടുത്തി വിജയത്തിലെത്താനും മുഴുദിന മൈന്റ് ട്യൂണ്‍ വര്‍ക്ക്‌ഷോപ്പ് ഏറെ സഹായിക്കുമെന്നാണ് തന്റെ അനുഭവം.
ഇന്ന് നടക്കുന്ന ബിസിനസ് ട്യൂണിനും. ജൂണ്‍ 12ന് വെള്ളിയാഴ്ച മൈന്റ് ട്യൂണിനും അദ്ദേഹം നേതൃത്വം നല്‍കും. ഇന്ത്യയിലും എല്ലാ ജി സി സി രാജ്യങ്ങളിലും ഇതിനകം സി എ റസാക്ക് നിരവധി മൈന്റ് ട്യൂണ്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കിയിട്ടുണ്ട്. ഇഴ ചേര്‍ന്ന ബന്ധങ്ങള്‍, ഈണമുള്ള ജീവിതം എന്ന പ്രമേയത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിപാടി വന്‍ വിജയമായിരുന്നു.
ന്യൂറോ ലിംഗിസ്റ്റിക്ക് പ്രോഗ്രാം, തീം സ്റ്റാന്റേര്‍ഡ് ഇന്ററാക്ഷന്‍, ട്രാന്‍സാക്ഷന്‍ അനലൈസിംഗ് തുടങ്ങിയവയില്‍ പ്രാവീണ്യം നേടിയ സി എ റസാക്ക് മെക്കാനിക്കല്‍ എന്‍ജിനിയറിംഗും എം ബി എയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 30329292 നമ്പറിലോ mindtunegcc@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. മെന്റ് ട്യൂണ്‍ വേവ്‌സ് ഭാരവാഹികളായ അമാനുല്ല വടക്കാങ്ങര, മശ്്ഹൂദ് തിരുത്തിയാട്, കെ,പി. നൂറുദ്ധീന്‍, തോമസ് ജോണ്‍, വേണു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഫോട്ടോ. മൈന്റ് ട്യൂണ്‍ വേവ്‌സ് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സി. എ. റസാക് സംസാരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല