1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2015

സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ റമദാന്‍ വ്രതം ജൂണ്‍ 18 ന് ആരംഭിക്കാന്‍ സാധ്യത്. ഇത്തവണ മുസ്ലിം രാജ്യങ്ങളിലും ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളിലും റമദാന്‍ ആരംഭം ഒന്നിച്ചാവാന്‍ സാധ്യതയുണ്ടെന്നും ഗോളശാസ്ത്ര പ്രവചനത്തില്‍ പറയുന്നു.

അറബ് ലോകത്ത് ശഅ്ബാന്‍ 30 പൂര്‍ത്തീകരിച്ച് ജൂണ്‍ 18 ന് വ്യാഴാഴ്ചയാണ് റമദാന്‍ ആരംഭിക്കുക എന്ന് അന്താരാഷ്ട്ര ഗോളശാസ്ത്ര കേന്ദ്രത്തിലെ മുഹമ്മദ് ഔദ പറഞ്ഞു. ശഅ്ബാന്‍ 29ന് ചൊവ്വാഴ്ച സൂര്യന്‍ അസ്തമിക്കുന്നതിന് മുന്പ് ചന്ദ്രന്‍ അസ്തമിക്കുമെന്നതിനാല്‍ അന്നേദിവസം മാസപ്പിറവിക്ക് സാധ്യതയില്ല. അതിനാല്‍ ബുധനാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തീകരിക്കുന്ന ദിനമായി കണക്കാക്കും.

സാധാരണ ഒരു ദിവസം വൈകി റമദാനും പെരുന്നാളും ആരംഭിക്കാറുള്ള ജി.സി.സി രാജ്യമായ ഒമാനിലും മൊറോക്കോ, ഇറാന്‍, ഇന്ത്യ, ബംഗ്‌ളാദേശ് തുടങ്ങിയ രാജ്യങ്ങളിലും ബുധനാഴ്ച മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ മിക്ക മുസ്ലിം രാജ്യങ്ങളിലും ഈ വര്‍ഷം ജൂണ്‍ 18ന് ഒന്നിച്ച് റമദാന്‍ വ്രതം ആരംഭിക്കും.

എന്നാല്‍ ശാന്തസമുദ്രത്തിന്റെ പടിഞ്ഞാറുള്ള രേഖയെ അടിസ്ഥാനമാക്കി മാസപ്പിറവി കണക്കാക്കുന്ന തുര്‍ക്കിയില്‍ ഒരു ദിവസം നേരത്തെ വ്രതാനുഷ്ഠാനം ആരംഭിച്ചേക്കും. ടെലിസ്‌കോപ്പ് ഉപയോഗിച്ച് തുര്‍ക്കിയില്‍ ചൊവ്വാഴ്ച മാസപ്പിറവി ദര്‍ശനത്തിന് സാധ്യതയുണ്ടെന്നും മുഹമ്മദ് ഔദ വ്യക്തമാക്കി.

ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അറബ് ലോകം ചൊവ്വാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും സൂര്യാസ്തമയത്തിന് മുന്പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ ദര്‍ശനം സാധ്യമാവില്ല. തെളിഞ്ഞ ആകാശത്ത് ബുധനാഴച തന്നെ മാസപ്പിറവി കാണാന്‍ പ്രയാസമായിരിക്കും.

എന്നാല്‍ ശഅ്ബാന്‍ പൂര്‍ത്തിയാക്കുന്ന ദിനമായതിനാലും ടെലിസ്‌കോപ്പുകൊണ്ടുള്ള ദര്‍ശനം സാധ്യമായതിനാലും ജൂണ്‍ 18നുള്ള റമദാന്‍ ആരംഭത്തില്‍ ഭൂരിപക്ഷം മുസ്ലിം ലോകവും ഏകീകരിക്കാനാണ് സാധ്യത എന്നും മുഹമ്മദ് ഔദ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.